ആന്റണി ജോസിന് കേളി യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ആന്റണി ജോസിന് കേളി ഏരിയ സെക്രട്ടറി സജീവ് ഉപഹാരം കൈമാറുന്നു
റിയാദ്: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി നസീം മുൻ ഏരിയ കമ്മിറ്റിയംഗവും ഹരാജ് യൂനിറ്റ് സെക്രട്ടറിയുമായിരുന്ന ആന്റണി ജോസിന് നസീം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എറണാകുളം സ്വദേശിയായ ആന്റണി ജോസ് നസീമിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഉല്ലാസൻ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റിയംഗം സുരേഷ് ലാൽ, റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം, രക്ഷാധികാരി സമിതി അംഗങ്ങളായ ഷാജി, ഹാരിസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് കുമാർ, വാസുദേവൻ യൂനിറ്റ് അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി ആന്റണി ജോസിന് കൈമാറി. സെക്രട്ടറി സജീവ് സ്വാഗതവും ആന്റണി ജോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

