Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനീഷ് കുമാറിന് കേളി യാത്രയയപ്പ്

text_fields
bookmark_border
അനീഷ് കുമാറിന് കേളി യാത്രയയപ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​നീ​ഷ് കു​മാ​റി​ന് കേ​ളി ഹ​രീ​ഖ്​ യൂ​നി​റ്റി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാ സാംസ്കാരികവേദി അൽഖർജ് ഏരിയ ഹരീഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അനീഷ് കുമാറിന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 11 വർഷമായി ഹരീഖ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന അനീഷ് കുമാർ പെരുമ്പാവൂർ സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് തിലകൻ അധ്യക്ഷത വഹിച്ചു.

കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, കമ്മിറ്റി അംഗങ്ങളായ ഡേവിഡ് രാജ്, രാമകൃഷ്ണൻ, ഹരിദാസ്, രക്ഷാധികാരി സമിതിയംഗം മണികണ്ഠ കുമാർ, യൂനിറ്റ് ട്രഷറർ ഫൈസൽ ഖാൻ, ജോ. സെക്രട്ടറി ശ്രീകുമാർ, ബഷീർ, എം.എ. നാസർ, ഹുത്ത യൂനിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു, ആക്ടിങ് സെക്രട്ടറി മണികണ്ഠൻ, കെ.എം.സി.സി ഹരീഖ് പ്രസിഡന്റ് ഷിഹാബ് എന്നിവർ സംസാരിച്ചു. ഹരീഖ് യൂനിറ്റിനുവേണ്ടി സെക്രട്ടറി അജിത് കുമാർ, ഹരീഖ് സൂഖ് യൂനിറ്റിനുവേണ്ടി കെ.എൻ. ബിജു, ഹുത്ത യൂനിറ്റിനുവേണ്ടി രാമകൃഷ്ണൻ എന്നിവർ അനീഷ് കുമാറിന് ഉപഹാരം കൈമാറി. സെക്രട്ടറി അജിത്കുമാർ സ്വാഗതവും അനീഷ് കുമാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to Anish Kumar
Next Story