അബ്ദുറഹ്മാൻ വടുതലക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹ്മാൻ വടുതലക്കും കുടുംബത്തിനും
അസീർ ഫ്രൈഡേ ക്ലബും തനിമയും നൽകിയ യാത്രയയപ്പിൽ ഡോ. ലുഖ്മാനും
ഡോ. തഫ്സൽ ഇജാസും ഉപഹാരങ്ങൾ കൈമാറുന്നു
അസീർ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹ്മാൻ വടുതലക്കും കുടുംബത്തിനും അസീർ ഫ്രൈഡേ ക്ലബും തനിമയും ചേർന്ന് യാത്രയയപ്പ് നൽകി.
അൽജസീറ പെയിൻറ് കമ്പനിയിൽ ഒന്നര പതിറ്റാണ്ടായി സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തുവരുകയായിരുന്ന അബ്ദുറഹ്മാൻ വടുതല സാമൂഹിക, സാംസ്കാരിക മണ്ഡലത്തിൽ സ്തുത്യർഹമായ സേവനമാണ് നിറവേറ്റിയിരുന്നത്.
യൂത്ത് ഇന്ത്യ അസീർ പ്രഥമ പ്രസിഡന്റും തനിമ സാംസ്കാരിക വേദി, അസീർ ഫ്രൈഡേ ക്ലബ് എന്നിവയുടെ രക്ഷാധികാരിയായും സേവനം അനുഷ്ഠിച്ചിരുന്നു. സേവനരംഗത്ത് നിറപുഞ്ചിരിയോടെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളാണ് അദ്ദേഹവും പത്നി നിലോഫറുമെന്ന് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത അസീർ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ലുഖ്മാൻ പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു.
ഡോ. തഫ്സൽ ഇജാസ്, ഡോ. അബ്ദുൽ ഖാദർ, റസാഖ് കിണാശ്ശേരി, അബ്ദുറഹീം കരുനാഗപ്പള്ളി, ഡോ. സലീൽ എന്നിവർ സംസാരിച്ചു. ഡോ. ലുഖ്മാനും ഡോ. തഫ്സൽ ഇജാസും അബ്ദുറഹ്മാൻ വടുതലക്കും കുടുംബത്തിനും ഉപഹാരം കൈമാറി.
യൂത്ത് ഇന്ത്യയുടെ സ്നേഹസമ്മാനം സുഹൈൽ, സമീർ കണ്ണൂർ, സമീർ കോടൂർ, ഫൈസൽ വേങ്ങര, സുഹൈബ്, റാശിദ് കണ്ണൂർ എന്നിവരും തനിമ വനിതകളുടെ സ്നേഹസമ്മാനം ഡോ. റസിയ, ലീന സുധീർ, സക്കീന ബീരാൻകുട്ടി, മെഹ്റു സലീം, ഫാത്തിമ സദ്ദാം, തസ്നി സലീൽ, ഫായിസ റാശിദ്, സമീറ ഫൈസൽ എന്നിവരും സമ്മാനിച്ചു. ഫവാസ് അബ്ദുറഹീം ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

