Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്‌വ ജിദ്ദ യാത്രയയപ്പ് നൽകി

text_fields
bookmark_border
അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്‌വ ജിദ്ദ യാത്രയയപ്പ് നൽകി
cancel
camera_alt

അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​രി​ന് അ​ജ്‌​വ ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ ഗഫൂർ വണ്ടൂരിന് അൽ അൻവാർ ജസ്റ്റിസ് വെൽഫെയർ അസോസിയേഷൻ (അജ്‌വ) യാത്രയയപ്പ് നൽകി. അജ്‌വ ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമാണ് അബ്ദുൽ ഗഫൂർ. അദ്ദേഹത്തിന്റെ സേവനങ്ങളും സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. അബ്ദുൽ ഗഫൂർ വണ്ടൂരിനുള്ള അജ്‌വയുടെ ഉപഹാരം ജിദ്ദ കമ്മിറ്റി സെക്രട്ടറി നൗഷാദ് ഓച്ചിറ ചടങ്ങിൽ നൽകി.

തന്റെ പ്രവാസജീവിതത്തിൽ അജ്‌വ എന്ന കൂട്ടായ്മ നൽകിയ പിന്തുണയും അംഗീകാരവും അതിലൂടെ ലഭിച്ച സൗഹൃദബന്ധങ്ങളും ആത്മീയ അനുഭൂതിയും ഒരിക്കലും മറക്കാനാവാത്തതാണെന്ന് അബ്ദുൽ ഗഫൂർ വണ്ടൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കൊല്ലം ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമീർ അമാനി ബാഖവി, സയ്യിദ് സിഗ്ബത്തുല്ല തങ്ങൾ ലക്ഷദ്വീപ്, അജ്‌വ ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നസീറുദ്ദീൻ ഫൈസി പൂഴനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ, ജിദ്ദ കമ്മിറ്റി രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഉപദേശക സമിതി അംഗം ശറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, വൈസ് പ്രസിഡന്റുമാരായ നിസാർ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് ആറാട്ടുപുഴ, അബ്ദുൽ ഖാദർ തിരുനാവായ, അബ്ദുൽ ലത്ത്വീഫ് കറ്റാനം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell to Abdul Ghafoor Wandoor
Next Story