Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഫീ​ഖ്​-​ന​സീ​റ...

റ​ഫീ​ഖ്​-​ന​സീ​റ ദ​മ്പ​തി​ക​ൾ​ക്ക്​ത​നി​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
റ​ഫീ​ഖ്​-​ന​സീ​റ ദ​മ്പ​തി​ക​ൾ​ക്ക്​ത​നി​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ത​നി​മ നേ​താ​ക്ക​ളാ​യ റ​ഫീ​ഖ്, ന​സീ​റ റ​ഫീ​ഖ് എ​ന്നി​വ​ർ​ക്ക്‌ ത​നി​മ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​

താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി ആ​ശം​സാ​ഫ​ല​കം ന​ൽ​കു​ന്നു

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന ത​നി​മ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ്-​ന​സീ​റ ദ​മ്പ​തി​ക​ൾ​ക്ക് ത​നി​മ സൗ​ത്ത് സോ​ണ​ൽ ക​മ്മി​റ്റി​യും പ്രോ​വി​ൻ​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സ​ദ​സ്സി​ൽ​വെ​ച്ച് ഇ​രു​വ​ർ​ക്കും ത​നി​മ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, സൗ​ത്ത് സോ​ണ​ൽ തൗ​ഫീ​ഖ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ആ​ദ​ര​ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

നേ​തൃ​രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​യി​ലും മി​ക​ച്ച സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച ദ​മ്പ​തി​ക​ളാ​ണ് ഇ​വ​രെ​ന്നും ഇ​രു​വ​ർ​ക്കും നാ​ടി​ന്റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ ഈ ​നൈ​പു​ണ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ഇ​രു​വ​രും ആ​ശം​സി​ച്ചു. ത​നി​മ അ​ഖി​ല​സൗ​ദി പ്ര​സി​ഡ​ൻ​റ്​ കെ.​എം. ബ​ഷീ​ർ, നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദി​ഖ് ബി​ൻ ജ​മാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ക​ണ്ണ​വം സ്വ​ദേ​ശി​യാ​യ റ​ഫീ​ഖ് അ​റേ​ബ്യ​ൻ ഹാ​ല റെ​ന്റ്​ എ ​കാ​ർ ക​മ്പ​നി​യി​ൽ പ്രോ​ഗ്രാ​മ​റാ​യി എ​ത്തി, പ​ദ​വി​യി​ലു​യ​ർ​ന്ന്​ ഐ.​ടി മാ​നേ​ജ​റാ​യി​രി​ക്കെ​യാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ഇ​നി ഓ​ൺ​ലൈ​നി​ൽ ജോ​ലി​യി​ൽ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ത​നി​മ സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു റ​ഫീ​ഖ്. വ​നി​ത​ക​ളു​ടെ സം​ഘാ​ട​ന​ത്തി​നും സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ ന​സീ​റ റ​ഫീ​ഖ് കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ഒ​രു വ​ഴി​കാ​ട്ടി​യും മാ​ർ​ഗ​ദ​ർ​ശി​യു​മാ​യി​രു​ന്നു. ത​നി​മ വ​നി​ത സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി, മ​ല​ർ​വാ​ടി സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ, തം​ഹീ​ദു​ൽ മ​ർ​അ ഹെ​ഡ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ വ​ഹി​ച്ചി​രു​ന്നു.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി​യി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് കൂ​ടി കി​ട്ടി​ത്തു​ട​ങ്ങി​യ​പ്പോ​ൾ പു​രു​ഷ​ന്മാ​രെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന തു​റ​ക​ളി​ൽ ഇ​ട​പെ​ടാ​ൻ മ​ല​യാ​ളി സ്ത്രീ​ക​ൾ ക​രു​ത്ത് നേ​ടി​വ​രു​ക​യാ​ണെ​ന്നും ന​സീ​റ റ​ഫീ​ഖ് പ​റ​ഞ്ഞു. വി​വി​ധ വ​നി​ത സം​ഘ​ട​ന​ക​ളു​മാ​യും ജി​ല്ല​ക്കാ​രു​മാ​യും പ്ര​വ​ർ​ത്തി​ക്കാ​നും വ​ലി​യൊ​രു സൗ​ഹൃ​ദ​വൃ​ന്ദം സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞ​തി​ൽ സ​ന്തു​ഷ്​​ട​യാ​ണെ​ന്നും ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ക്ക​ൾ: ശാ​ഹി​ൻ അ​ഹ്​​മ​ദ് (ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ, റെ​ഡ് സീ ​ഉം​ലു​ജ്), മു​ഹ​മ്മ​ദ് റാ​സി​ൻ (ഗ്രാ​ഫി​ക് ഡി​സൈ​ന​ർ), ഫാ​ത്തി​മ ഹു​ദ​നി (വി​ദ്യാ​ർ​ഥി​നി). മ​രു​മ​ക​ൾ: ഫി​ദ ബ​ഷീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell partyExpatriatesSaudi ArabiaRafeeq-Nazeera
News Summary - Farewell party to Rafeeq-Nazeera couple
Next Story