Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസി വെൽഫെയർ...

ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ ഡി.ബി. ഭാട്ടിക്ക്​ യാത്രയയപ്പ്​

text_fields
bookmark_border
db bhatti farewell
cancel
camera_alt

ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ ഡി.ബി. ഭാട്ടിക്ക്​ പ്രവാസി ഇന്ത്യൻ സമൂഹം യാത്രയയപ്പ്​ നൽകിയപ്പോൾ

റിയാദ്​: ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്​ബന്ധു ഭാട്ടിക്ക്​ പ്രവാസി ഇന്ത്യൻ സമൂഹം യാത്രയയപ്പ്​ നൽകി. 37 വർഷമായി ഇന്ത്യൻ ഫോറിൻ സർവിസിലുള്ള അദ്ദേഹം റിയാദിൽ നിന്ന്​ മൂന്നുവർഷത്തെ ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ്​ ഡൽഹിയിലേക്ക്​ മടങ്ങിയത്​.

നേരത്തെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും രണ്ടു തവണയായി ആറ്​ വർഷവും സേവനം അനുഷ്​ടിച്ചിരുന്നു. മൂന്നുവർഷത്തെ റിയാദിലെ ഒൗദ്യോഗിക സേവന കാലാവധിയിൽ നിരവധി തൊഴിലാളി വിഷയങ്ങളിൽ ഇടപെടുകയും പ്രശ്​നപരിഹാരത്തിന്​ ശ്രമങ്ങൾ നടത്തുകയും ചെയ്​തു. ദമ്മാമിലും മറ്റും വിദൂരമേഖലകളിലും അദ്ദേഹം നേരി​െട്ടത്തി ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന്​ വേണ്ടി ഇട​െപട്ടിരുന്നു.

റിയാദ്​ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന യാത്രയയപ്പ്​ ചടങ്ങിൽ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ്​ കൊട്ടുകാട് അധ്യക്ഷത വഹിച്ചു. എംബസിയിൽ പുതിയ കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി ചുമതലയേറ്റെടുക്കുന്ന ഫസ്​റ്റ്​ സെക്രട്ടറിയും ഹെഡ്​ ഒാഫ്​ ചാൻസലറുമായ എം.ആർ. സജീവിനെ ചടങ്ങിൽ പൂച്ചെണ്ട്​ നൽകി ആദരിച്ചു.

എംബസി സെക്കൻഡ്​ സെക്രട്ടറി അസീം അൻവർ, കമ്യൂണിറ്റി വെൽഫെയർ അറ്റാഷെമാരായ ശ്യാം സുന്ദർ, രാജേഷ്​, സഹ ഉദ്യോഗസ്​ഥനായ സെയ്യിദ്​ എന്നിവർ ചടങ്ങിൽ അതിഥികളായി.​ സലീം മാഹി പരിപാടിയുടെ അവതാരകനായി. ഗുലാം ഖാൻ, ഇംതിയാസ്​ അഹമ്മദ്​, ജമാൽ, നിഹ്​മത്തുല്ല, അബ്​ദുൽ ജബ്ബാർ, മുഹമ്മദ്​ ശംസ്​, ഷംനാദ്​ കരുനാഗപ്പള്ളി, നാസർ നെസ്​റ്റോ, ഫഹദ്​ നീലാംബരി, അഷ്​റഫ്​ വേങ്ങാട്ട്​, ഷഖീൽ അഹമ്മദ്​, സനൂപ്​ പയ്യന്നൂർ, സൈഗാം ഖാൻ, മുഹമ്മദ്​ സൈഫ്​, നസീർ ഹനീഫ, ഡോ. ജയചന്ദ്രൻ, ദീപക്​, കെ.എൻ. വാസിഫ്​, സിദ്ദീഖ്​ തുവ്വൂർ, നാസ്​ വക്കം (ദമ്മാം), ഷാജി മതിലകം (ദമ്മാം), ജലീൽ (ഖഫ്​ജി), ഹുസൈൻ അലി (ദവാദ്​മി), മുഹമ്മദ്​ സൈഫ്​, ലുഖ്​മാൻ പാഴൂർ, നേവൽ ഗുരുവായൂർ എന്നിവർ സാമൂഹിക പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു. ഇബ്രാഹിം ഖരീം ഖിറാഅത്ത് നിർവഹിച്ചു. സൽമാൻ ഖാലിദ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy Welfare ConsularDB Bhatti
Next Story