ടി.കെ. കുട്ടിഹസ്സന് ‘ഫോസ’ യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. കുട്ടിഹസ്സന് ഫോസ ദമ്മാം ചാപ്റ്റര്‍ നല്കിയ യാത്രയയപ്പ്
ദമ്മാം: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. കുട്ടിഹസ്സന് ഫാറൂഖ് കോളജ് പൂർവ വിദ്യാര്‍ഥികളുടെ സംഘടനയായ ‘ഫോസ ദമ്മാം’ ചാപ്റ്റര്‍ യാത്രയയപ്പ് നൽകി.
പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നജീബ് അരഞ്ഞിക്കല്‍, മൂസ കോയ, നൗഫൽ, ആസിഫ് കൊണ്ടോട്ടി, ആലികുട്ടി, അബ്ദുൽ മജീദ് കൊടുവള്ളി, മുഹമ്മദ് നജാത്തി, സാജിദ് ആറാട്ടുപുഴ, റഷീദ് ഉമർ, മുജീബ് കളത്തിൽ, സുബൈർ ഉദിനൂര്‍, ടി.പി. റിയാസ്, സുനിൽ മുഹമ്മദ്, നജീം ബഷീർ എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി യു.വി. ആസിഫ് സ്വാഗതവും ട്രഷറർ പി.വി. ഹരീഷ് നന്ദിയും പറഞ്ഞു. ആസിഫ് കൊണ്ടോട്ടി, ബഷീര്‍, ഇഹ്സാന്‍, മഹറൂഫ്, റിഫാന ആസിഫ്, റഹ് ന ഹരീഷ്, തസ്നി റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

