സജി ഏലിയാസിന് ഒ.െഎ.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കുന്ന സജി ഏലിയാസിനു ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡൻറ് ഉപഹാരം നൽകുന്നു
അബഹ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി സജി ഏലിയാസിന് കമ്മിറ്റി യാത്രയയപ്പ് നൽകി. 16 വർഷമായി ഖമീസ് മുശൈത്ത് ആംഡ് ഫോഴ്സ് ആശുപത്രിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഇൻചാർജ് ആയി ജോലിചെയ്യുകയായിരുന്നു.
ഒ.ഐ.സി.സി യുടെ രൂപവത്കരണം മുതൽ മിലിട്ടറി യൂനിറ്റ് കമ്മിറ്റി പ്രസിഡൻറായിരുന്നു. മേഖലാകമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മേഖലാ പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചലിെൻറ നേതൃത്വത്തിൽ പ്രശസ്തി ഫലകം കൈമാറി. മേഖലാ ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ, ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം, ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ്, മേഖലാ സെക്രട്ടറി ജോസ് പൈലി, മിലിട്ടറി യൂനിറ്റ് പ്രസിഡൻറ് ബിജു യാക്കോബ്, സനിൽ ഏലിയാസ്, മുഹമ്മദ്, ഷൈജു എബ്രഹാം, തോമസ് ജോസഫ്, ഡെന്നീസ് ആൻറണി, പൗലോസ്, അജിത് തോമസ്, ബിജു ആംബ്രോസ്, ഷെറിൻ, നിബു, ബിനോയ് വർഗീസ്, നിബിൻ, അബ്ദുൽ നാസർ, ടിേൻറാ, മനാഫ്, മനോജ്, അനീഷ്, ഷാരോൺ, അജു, അമീൻ, ജോർജ്, ഷിജു, നാസർ, പ്രസീവ്, ഷബീർ, സുധീർ തുടങ്ങിയവർ സംസാരിച്ചു.

