ശാന്തപുരം അൽജാമിഅഃ അലുംനി യാത്രയയപ്പ് സംഘടിപ്പിച്ചു
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന വി.വി.കെ. മുഹമ്മദ് ഹനീഫക്ക് ശാന്തപുരം അൽജാമിഅഃ അലുംനി ജിദ്ദ ചാപ്റ്റർ അംഗങ്ങൾ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ സീനിയർ അറബിക് അധ്യാപകനും ശാന്തപുരം അൽജാമിഅഃ അലുംനി ജിദ്ദ ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗവുമായ വി.വി.കെ. മുഹമ്മദ് ഹനീഫക്ക് അലുംനി അംഗങ്ങൾ യാത്രയയപ്പ് നൽകി.
റുവൈസ് ഖൈരിയ്യ വില്ലയിൽ ചേർന്ന ചടങ്ങിൽ അലുംനി ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ആബിദ് ഹുസ്സൈൻ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഷംനാട്, ഉമ്മർകുട്ടി, കെ.കെ നിസാർ, സാദിഖലി തുവ്വൂർ, ഉമർ ഫാറൂഖ് പാലോട്, എ.പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. വി.വി.കെ. മുഹമ്മദ് ഹനീഫക്കുള്ള ഉപഹാരം പ്രസിഡന്റ് കൈമാറി. സെക്രട്ടറി എ.പി. ഷിഹാബുറഹ്മാൻ നന്ദി പറഞ്ഞു. സക്കീർ ഹുസ്സൈൻ വലമ്പൂർ ഖിറാഅത്ത് നടത്തി.

