കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന ഷാജഹാന് കേളി ബഗ്ലഫ് യൂനിറ്റ് സെക്രട്ടറി ബിജി തോമസ് ഉപഹാരം കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ രക്ഷാധികാരി കമ്മിറ്റി അംഗവും റൗദ ഏരിയ പ്രസിഡൻറുമായ ഷാജഹാന് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. പത്തനാപുരം പാടം സ്വദേശിയാണ്. 26 വർഷമായി റിയാദിലെ അയിൻ അൻസാരി ലിമോസിൻ കമ്പനിയിൽ ഡ്രൈവറായിരുന്നു.
ഏരിയ പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം റൗദ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കൺവീനർ ജോഷി പെരിഞ്ഞനവും റൗദ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ ആക്ടിങ് സെക്രട്ടറി സുനിൽ സുകുമാരനും ബഗ്ലഫ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ബിജി തോമസും ഷാജഹാന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഷാജഹാൻ നന്ദി പറഞ്ഞു.

