Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് യാത്രയയപ്പ് നൽകി
cancel

റിയാദ് : ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെന്റർ കമ്മിറ്റി നടത്തുന്ന പഠനപരിശീലന കേന്ദ്രമായ 'കളരി' യാത്രയയപ്പ് നൽകി.

കളരി പഠിതാവും തൃശൂർ ഒ.ഐ.സി.സി ജില്ല ജനറൽ സെക്രട്ടറിയുമായിരുന്നു സോണി പാറക്കൽ. ബത്ത സബർമതിയിൽ നടന്ന പ്രതിവാര പരിശീലന ദിനത്തിൽ നടന്ന യാത്രയയപ്പ് യോഗം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു. കളരി ലീഡർ അഡ്വ. എൽ. കെ അജിത് സോണിക്ക് പരിപാടിയിൽ ഓർമ ഫലകം സമ്മാനിച്ചു.

അഷ്റഫ് ഹമീദ്, ഹാറൂന്‍ റഷീദ് മുക്കം, സമീര്‍ മാളിയേക്കല്‍, റിയാസ് ആസാദ്‌, സൈനുദ്ദീൻ, നിയാഫ് വലിയത്, മുഹമ്മദ് കല്ലിങ്ങൽ, റിജോ ഡൊമിനിക്കോസ്, മുജീബ് ചാവക്കാട് എന്നിവര്‍ യാത്രാ മംഗളം നേര്‍ന്ന് സംസാരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേർണലിസം ട്രെയിനിങ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സീന അജിമോന് ചടങ്ങിൽ സ്വീകരണം നൽകി. കോഴ്സിൽ പങ്കെടുത്ത് വിജയിച്ച അഡ്വ, എൽ. അജിത് , നിയാഫ് വലിയത്, മുഹമ്മദ് കല്ലിങ്ങൽ എന്നിവരെ അനുമോദിച്ചു. റഫീഖ് പട്ടാമ്പി സ്വാഗതവും നാദിർഷ റഹിമാൻ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell Given to Returning Expat Soni Parakkal
Next Story