ഒ.കെ. ഉമർ വണ്ടൂരിന് യാത്രയയപ്പ് നൽകി
text_fieldsഒ.കെ. ഉമ്മറിന് ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: 46 വർഷത്തെ പ്രവാസം അവസാനിപ്പിച്ചുമടങ്ങുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കമ്മിറ്റി രക്ഷാധികാരിയുമായ ഒ.കെ. ഉമ്മറിന് ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഐ.കെ.എസ്.എസ് ചെയർമാൻ എം.എച്ച് മൗലവി വെള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാലകത്ത് അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. നാലര പതിറ്റാണ്ട് കാലത്തെ ജിദ്ദയിലെ പ്രവാസത്തിനിടയിൽ ഒ.കെ ഉമർ, വണ്ടൂർ ജാമിഅഃ അടക്കമുള്ള സ്ഥാപനങ്ങൾക്കെന്നും തണലായി നിന്നതായി യോഗം വിലയിരുത്തി. എസ്.വൈ.എസ്, ഐ.സി.എസ് തുടങ്ങിയ സംഘടനയിലൂടെ അദ്ദേഹം അനേകം ജീവകാരുണ്യ സേവനങ്ങളും ചെയ്തുകൊണ്ടിരിക്കെയാണ് മടക്കം.
യാത്രയയപ്പ് പരിപാടിയിൽ കെ.ടി സക്കീർ ഹുസൈൻ വണ്ടൂർ, അബ്ദുൽഹമീദ് സഖാഫി എടപ്പറ്റ, സി.ടി.പി. ഇസ്മാഈൽ വണ്ടൂർ, സൈഫുദ്ധീൻ നാലകത്ത്, ഉസ്മാൻ വഹബി തൃക്കലങ്ങോട് തുടങ്ങിയവർ സംസാരിച്ചു. നജ്മുദ്ദീൻ വെട്ടിക്കാട്ടിരി സ്വാഗതവും എ.പി. അൻവർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

