കുഞ്ഞിമുഹമ്മദിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങിയ കുഞ്ഞി മുഹമ്മദിന് റിയാദ്
ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 23 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) പ്രവർത്തകൻ കുഞ്ഞി മുഹമ്മദിന് യാത്രയയപ്പ് നൽകി. ബത്ഹ ശിഫ അൽജസീറ പോളിക്ലിനിക്കിൽ ജോലിചെയ്തിരുന്ന കുഞ്ഞിമുഹമ്മദ് (കുഞ്ഞാക്ക) ഇസ്ലാഹി പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ നടത്താനും സമയം കണ്ടെത്തുമായിരുന്നു.
മലപ്പുറം പയ്യനാട് സ്വദേശിയായ അദ്ദേഹം 10 വർഷം യു.എ.ഈ പ്രവസത്തിന് ശേഷമാണ് റിയാദ് ബത്ഹയിലെ ശിഫ അൽജസീറ പോളിക്ലിനിക്കിൽ എത്തുന്നത്. ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറബിക് കാലിഗ്രാഫി, മലയാളം, ഇംഗ്ലീഷ് സൈൻ ബോർഡുകൾ എന്നിവ മനോഹരമായി തയാറാക്കാറുണ്ട്. ക്ലിനിക്കിൽ എത്തുന്നവർക്ക് തങ്ങളുടെ സ്വന്തം കുഞ്ഞാക്കയുടെ പുഞ്ചിരിയും സ്നേഹാന്വേഷണങ്ങളും മായാത്ത അനുഭവങ്ങളായിരിക്കും.
ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ ബഷീർ കുപ്പോടൻ അധ്യക്ഷത വഹിച്ചു. ഹബീബ് സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. യാസർ അറഫാത്ത്, ശിഹാബ് അലി, അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

