Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

36 വർഷത്തെ പ്രവാസത്തിന് വിരാമം; ജയപ്രകാശിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
36 വർഷത്തെ പ്രവാസത്തിന് വിരാമം; ജയപ്രകാശിന് യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയപ്രകാശിന് കേളി റുവൈദ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ

റിയാദ്: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂനിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയായ ജയപ്രകാശ് പ്രവാസത്തിൽ പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്യുകയായിരുന്നു. യൂനിറ്റ് പ്രസിഡൻറ് സുദർശൻ യാത്രയയപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീർ, സലാം, അബ്ദുല്ല, ഷിജു അഹമ്മദ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നാസർ ഉപഹാരം കൈമാറി. സെക്രട്ടറി നാസർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 36 Years of Expatriate Life Ends; Farewell Given to Jayaprakash
Next Story