അബ്ദുല്ല മുസ്ലിയാർക്ക് യാത്രയയപ്പ് നൽകി
text_fieldsഇ.പി. അബ്ദുല്ല മുസ്ലിയാർക്ക് മക്ക ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയയപ്പ്
മക്ക: 44 വർഷം നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലയിലെ ചേരാപുരം സ്വദേശി ഇ.പി. അബ്ദുല്ല മുസ്ലിയാർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മക്ക സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. 44 വർഷം മുമ്പ് ജിദ്ദയിലെത്തിയ അബ്ദുല്ല മുസ്ലിയാർ 11 മാസത്തിന് ശേഷം മക്കയിലേക്ക് ചേക്കേറി. മക്കയിലെ അറിയപ്പെടുന്ന മിർസാ ബുക്ക് സ്റ്റാളിൽ ആയിരുന്നു ജോലി. സാമൂഹിക, ദഅവ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മക്ക ഘടകത്തിൽ പ്രവർത്തിച്ചു.
തന്റെ തൊഴിലുടമ, മക്കയിലെ ബിസിനസ് മേഖലയിൽ ശ്രദ്ധേയരായ മിർസ കുടുംബത്തിൽനിന്നുള്ള അബ്ദുൽ വഹാബ് മിർസയുമായുള്ള അടുപ്പം സൗദിയിലെ പല പ്രമുഖരെയും നേരിൽ കാണാൻ അവസരം ഒരുക്കി. താൻ സൗദിയിൽ പിന്നിട്ട പതിറ്റാണ്ടുകളിൽ മക്കയിലെ സ്വദേശികളുടെയും വിദേശികളുടെയും സ്നേഹവും കരുതലും ഏറെ അനുഭവിച്ചിട്ടുണ്ടെന്ന് മുസ്ലിയാർ ഓർക്കുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: സുമയ്യ, സുഹൈൽ. ശിഷ്ടകാലം നാട്ടിൽ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ സുന്നി യുവജന സംഘവുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
ചടങ്ങിൽ മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ, അബ്ദുനാസിർ അൻവരി, ഷാഫി ബാഖവി, ഹനീഫ് അമാനി, റഷീദ് അസ്ഹരി, ജമാൽ കക്കാട്, എം.എ. വലിയോറ, അബൂബക്കർ ലത്തീഫി, ഹംസ കണ്ണൂർ, മുഹമ്മദ് മുസ്ലിയാർ, സുഹൈർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

