അൻവറിനും ഷെറിഫിനും യാത്രയയപ്പ്
text_fieldsജിദ്ദ: നാട്ടിലേക്കു മടങ്ങുന്ന കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ജിദ്ദയുടെ എക്സിക്യൂട്ടീവ് മെമ്പർ അന്‍വര്‍ കാലിക്കറ്റിനും സൗണ്ട് എൻജിനീയർ മന്‍സൂര്‍ ഷെറിഫിനും യാത്രയയപ്പു നല്‍കി. സംഗീത വിരുന്നിന് മന്‍സൂര്‍ ഫറോക്ക്, തബലിസ്റ്റ് കോയ പരപ്പനങ്ങാടി, ഷാജഹാന്‍ ബാബു, വെബ്സാന്‍മനോജ്, അഭിനവ് പ്രദീപ് എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് റാഫി കോഴിക്കോട്, അന്‍വര്‍ കാലിക്കറ്റ്, മിര്‍സ ഷെറീഫ്, ജമാല്‍ പാഷ, ഗഫൂര്‍, മുംതാസ് അബ്്ദുറഹ്മാൻ, സോഫിയ സുനില്‍ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. കാലിക്കറ്റ്മ്യൂസിക് ലവേഴ്സ് ട്രഷറർ അഷ്‌റഫ് അല്‍ അറബി അന്‍വര്‍ കാലിക്കറ്റിനും പ്രസിഡൻറ് മുഹമ്മദ് റാഫി മന്‍സൂര്‍ ഷെറിഫിനും ഉപഹാരം നൽകി. റഷീദ് കൊളത്തറ, നാസര്‍ ബേപ്പൂര്‍, അബ്്ദുറഹ്മാൻ മാവൂര്‍, നാസര്‍ അരക്കിണര്‍, മനോജ് ഖാന്‍, പ്രദീപ്, നൗഷാദ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹാഷിം കാലിക്കറ്റ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
