‘കോഴിക്കോടൻസ്’ യൂസഫ് കാക്കഞ്ചേരിയെ ആദരിച്ചു
text_fieldsയൂസഫ് കാക്കഞ്ചേരിയെ ‘കോഴിക്കോടൻസ്’ ഫലകം നൽകി ആദരിച്ചപ്പോൾ
റിയാദ്: ദീർഘകാലം റിയാദിലെ ഇന്ത്യൻ എംബസിയിൽ സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിയെ റഹീം നിയമസഹായ സമിതി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ റിയാദിലെ കോഴിക്കോടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ഫലകം നൽകി ആദരിച്ചു.
ഇന്ത്യൻ എംബസിയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി ഇക്കാലമത്രയും രംഗത്തുണ്ടായിരുന്ന യൂസഫ് കാക്കഞ്ചേരി കഴിഞ്ഞമാസം 31നാണ് സർവിസിൽനിന്ന് പിരിഞ്ഞത്. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഫലകം സമ്മാനിച്ചു.
കോഴിക്കോടൻസ് പ്രതിനിധികളായ റാഫി കൊയിലാണ്ടി, ഹസ്സൻ ഹർഷാദ്, മുനീബ് പാഴൂർ, മുഹിയുദ്ധീൻ സഹീർ, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തിൽ, ഉമർ മുക്കം, ഗഫൂർ കൊയിലാണ്ടി, മജീദ് പൂളക്കാടി, റാഷിദ് ദയ, അനിൽ മാവൂർ, അഡ്വ. ജലീൽ മാങ്കാവ്, ലത്തീഫ് തെച്ചി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

