Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗാലക്ടിക് ലവ്’ എ.ഐ മ്യൂസിക്കൽ ആൽബം പുറത്തിറക്കി

text_fields
bookmark_border
ജാവേദ് ജെസ്സറിന് ഫിലിമി ജിദ്ദയുടെ യാത്രയയപ്പ്
‘ഗാലക്ടിക് ലവ്’ എ.ഐ മ്യൂസിക്കൽ ആൽബം പുറത്തിറക്കി
cancel
camera_alt

ഫി​ലി​മി ജി​ദ്ദ​യു​ടെ ‘ഗാ​ല​ക്ടി​ക് ല​വ്’ എ​ന്ന എ.​ഐ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം റി​ലീ​സി​ങ്, ജാ​വേ​ദ് ജെ​സ്സ​റി​നു​ള്ള യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ജിദ്ദ: ഫിലിമി ജിദ്ദയുടെ ആഭിമുഖ്യത്തിൽ ‘ഗാലക്ടിക് ലവ്’ എന്ന എ.ഐ മ്യൂസിക്കൽ ആൽബം റിലീസിങ്ങും സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ ജാവേദ് ജെസ്സറിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. അരാസത് വില്ലയിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തക പ്യാരി മിർസ ആൽബം പ്രകാശനം ചെയ്തു.

ജിദ്ദയിൽ നിർമാണം പൂർത്തിയാക്കിയ മസ്ര, ഹോട്ട് എ.ഐ, കോലൈസ്, ആലയം എന്നീ സിനിമകളുടെ പിന്നണി പ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ജാവേദ് ജെസ്സറിന് യാത്രയയപ്പ് നൽകി.

ചടങ്ങിൽ അലി അരികത്ത് അദ്ദേഹത്തിന് ഓർമഫലകം കൈമാറി. അലി അരികത്തും റിയാസ് മുണ്ടേങ്ങരയും ചേർന്ന് പൂർണമായും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് ‘ഗാലക്ടിക് ലവ്’ എന്ന മ്യൂസിക്കൽ ആൽബം. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും ലിപിയുള്ള ലോകത്തിലെ എല്ലാ ഭാഷകളിലും ഈ ആൽബം പുറത്തിറക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിർസ ശരീഫ്, നാസർ വെളിയംകോട്, ഷിബു തിരുവനന്തപുരം, ഷംസു വകീൽ എന്നിവർ എ.ഐ സാങ്കേതികവിദ്യയുടെ വളർച്ചയെയും ഭാവി സാധ്യതകളെയും കുറിച്ച് സംസാരിച്ചു. സിമി അബ്ദുൽ ഖാദർ, സോഫിയ സുനിൽ, അനീസ് ബാബു, സന്തോഷ് അബ്ദുൽ കരീം, അലി പുൽപ്പാടൻ എന്നിവർ ഗാനങ്ങൾ ആലപിച്ച സംഗീത വിരുന്നും, ഹാരിസ് ഹസൈൻ അവതരിപ്പിച്ച കുസൃതിച്ചോദ്യങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. അലി അരികത്ത്, അഫ്സൽ നാറാണത്ത്, ഹാരിസ് ഹസൈൻ, അസൈൻ ഇല്ലിക്കൽ, സിമി അബ്ദുൽ ഖാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിഥികളായി മിർസാ ഷെരീഫ്, പ്യാരി മിർസ, നാസർ വെളിയംകോട്, ഷിബു തിരുവനന്തപുരം, ഷംസു വകീൽ, ഉണ്ണി തെക്കേടത്ത്, ഗുഡ്‌ഹോപ്പ് ജുനൈസ് ബാബു എന്നിവർ പങ്കെടുത്തു.

അദ്നു, ഷബീബ്, നാസർ മമ്പുറം, അബ്ദുൽ ഖാദർ ആലുവ, സമീർ കോടിത്തൊടിക, ഷംസു പറൽ, ജമാൽ നാസർ, ഷാജു അത്താണിക്കൽ, സുനിൽ സൈദ്, സിദ്ദീഖ് വേങ്ങര, ഹസൈൻ പാലക്കാട്, ശ്രീത അനിൽ, സുനിത അസൈൻ, സംറീൻ ഷബാബ് എന്നിവരും പങ്കെടുത്തു. സിമി അബ്ദുൽ ഖാദർ പരിപാടി നിയന്ത്രിച്ചു. അഫ്സൽ നാറാണത്ത് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell and album release
Next Story