നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കരിമ്പയ്ക്ക് യാത്രയയപ്പ് നൽകി
text_fieldsമുസ്തഫ കരിമ്പയ്ക്ക് കെ.എം.സി.സി ജിദ്ദ കോങ്ങാട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.എം.സി.സി ജിദ്ദ കോങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ് മുസ്തഫ കരിമ്പയ്ക്ക് മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ലാ ട്രഷറർ ഷഹീൻ തച്ചമ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി കാഞ്ഞിരപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ജലീൽ കാഞ്ഞിരം, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈസ് തച്ചമ്പാറ, ഷംസു പാച്ചീരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാരിസ് തച്ചമ്പാറ സ്വാഗതവും ട്രഷറർ സഫാദ് കരിമ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

