ഹംസ കുണ്ടപ്പാടന് സ്വീകരണവും സഫീർ എടവണ്ണക്ക് യാത്രയയപ്പും
text_fields‘പുണർതം 2022’ എന്ന പേരിൽ ജിദ്ദയിൽ നടന്ന സ്വീകരണ പരിപാടിയിൽ ഹംസ കുണ്ടപ്പാടൻ സംസാരിക്കുന്നു
ജിദ്ദ: സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായ ഹംസ കുണ്ടപ്പാടന് സ്വീകരണവും പ്രവാസവും മതിയാക്കി മടങ്ങുന്ന ലാലു മീഡിയ ഓപറേറ്റർ സഫീർ എടവണ്ണക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
പുണർതം 2022 എന്ന പേരിൽ നടന്ന പരിപാടി അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. കൺവീനർ ഹസ്സൻ കുണ്ടോട്ടി അധ്യക്ഷത വഹിച്ചു. സി.എം. അഹമ്മദ് ആക്കോട് പരിപാടികൾ നിയന്ത്രിച്ചു.
സഫീർ എടവണ്ണക്ക് ലാലു മീഡിയ ചെയർമാൻ മുസ്തഫ കുന്നുംപുറം ഉപഹാരം നൽകി. മുജീബ് പാക്കട, ഉമ്മർ മങ്കട, റഹീം പൂച്ചിപ്പ, അശ്റഫ് ചുക്കൻ, ഗഫൂർ ചാലിൽ, ഹംസ പൊൻമള, എൻജിനീയർ അബ്ദുറഹിമാൻ, അലവി ഹാജി കൊണ്ടോട്ടി, കെ.എം. കൊടശ്ശേരി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ഗാനസന്ധ്യയിൽ മുംതാസ് അബ്ദുറഹ്മാൻ, ഫർസാന യാസർ, മൻസൂർ നിലമ്പൂർ, റഹീം കാക്കൂർ, മുബാറക്ക് വാഴക്കാട്, റഫീഖ് വെട്ട്പാറ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചെയർമാൻ ഉണ്ണീൻ പുലാക്കൽ സ്വാഗതവും യൂസഫ് കോട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

