ഹംസ കൂരിയാടിന് തനിമ യാത്രയയപ്പ് നല്കി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹംസ കൂരിയാടിന് തനിമ സാംസ്കാരിക വേദി രിഹാബ് ഏരിയ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹംസ കൂരിയാടിന് തനിമ സാംസ്കാരിക വേദി ജിദ്ദ രിഹാബ് ഏരിയ യാത്രയയപ്പ് നല്കി. അസീസിയ്യ വില്ലയില്‍ ചേര്‍ന്ന യോഗത്തിൽ ബഷീര്‍ ചുള്ളിയന്‍ അധ്യക്ഷത വഹിച്ചു. ഹംസ കൂരിയാടിനുള്ള ഉപഹാരം അബ്ദുലത്തീഫ് കരിങ്ങനാട് കൈമാറി. യൂസഫ് ഹാജി, അബ്ദുറസാഖ്, സി.എച്ച്. ബഷീര്‍, അഡ്വ. ഷംസുദ്ദീന്, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു. പ്രവാസ കാലത്തെ അനുഭവങ്ങള്‍ ജീവിതത്തില്‍ വലിയ പാഠങ്ങളായിരുന്നുവെന്ന് ഹംസ കൂരിയാട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇസ്മായില്‍ പുത്തുപാടന്‍ സ്വാഗതവും സക്കീര്‍ ഹുസൈന് വലമ്പൂര്‍ നന്ദിയും പറഞ്ഞു. ബീരാന് ആനങ്ങാടൻ ഖിറാഅത്ത് നടത്തി.

