Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ദുൽ കലാമിന് കേളി...

അബ്ദുൽ കലാമിന് കേളി യാത്രയയപ്പ് നൽകി

text_fields
bookmark_border
അബ്ദുൽ കലാമിന് കേളി യാത്രയയപ്പ് നൽകി
cancel
camera_alt

അ​ബ്​​ദു​ൽ ക​ലാ​മി​ന് കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ നി​സ്സാ​ര്‍ മ​ണ്ണ​ഞ്ചേ​രി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റിയാദ്: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ന്യൂ സനാഇയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും, ഏരിയ ജോയിൻറ് ട്രഷററും, ഗ്യാസ് ബഖാല യൂനിറ്റ് പ്രസിഡൻറുമായിരുന്ന അബ്ദുൽ കലാമിന് കേളി കലാസാംസ്കാരിക വേദി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അബ്ദുൽ കലാം, കഴിഞ്ഞ 42 വർഷത്തിലേറെയായി റിയാദിലെ ഒരു സ്വകാര്യ പ്രിൻറിങ് പ്രസിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. യാത്രയയപ്പ് യോഗത്തിൽ ഏരിയ രക്ഷാധികാരി ആക്ടിങ്ങ് സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, രജീഷ് പിണറായി, ഹാഷിം കുന്നത്തറ, കെ.കെ. ഷാജി, തോമസ് ജോയ്, താജുദീൻ എന്നിവർ സംസാരിച്ചു. അബ്ദുൽ നാസർ, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, എസ്. ഷിബു, ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, വിജയ രാഘവൻ, നിസാർ പൂഞ്ചേരി, ഹരികുമാർ, സുദർശൻ, ജിഷു മോൻ, ലാസുർദ്ദീൻ, അരുൺ, പ്രവീൺ കാർത്തികേയൻ എന്നിവരും പങ്കെടുത്തു. നിസ്സാർ മണ്ണഞ്ചേരി, തോമസ് ജോയ്, അബ്ദുൽ നാസ്സർ എന്നിവർ ചേർന്ന് അബ്ദുൽ കലാമിന് ഉപഹാരങ്ങൾ കൈമാറി. അബ്ദുൽ കലാം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsFarewellSaudi Arabian News
News Summary - farewell
Next Story