പി.എസ്.എം.ഒ അലുമ്നി ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി
text_fieldsജിദ്ദയിൽ നിന്നും ദമ്മാമിലേക്ക് ജോലി മാറിപ്പോകുന്ന ഷാജി അരിമ്പ്രത്തൊടിയെ പി.എസ്.എം.ഒ അലുമ്നി ജിദ്ദ ചാപ്റ്റർ ആദരിച്ചപ്പോൾ
ജിദ്ദ: ജോലി ആവശ്യാർഥം ജിദ്ദയിൽനിന്നും ദമ്മാമിലേക്ക് മാറിപ്പോകുന്ന ഷാജി അരിമ്പ്രത്തൊടിക്ക് പി.എസ്.എം.ഒ അലുമ്നി ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി. 32 വർഷം ജിദ്ദയിൽ ജോലി ചെയ്തതിനുശേഷം അതേ കമ്പനിയുടെ ദമ്മാമിലുള്ള ബ്രാഞ്ചിലേക്ക് പ്രമോഷനോടെയാണ് ഷാജി പോകുന്നത്. ജിദ്ദ ചാപ്റ്ററിന്റെ കരുത്തനായ ഒരു സെക്രട്ടറിയെയാണ് നഷ്ടമാകുന്നതെന്ന് ചീഫ് പാട്രൺ സലാഹ് കരാടാൻ അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ അലുമ്നിയുടെ ഫലകം ചടങ്ങിൽ ഷാജിക്ക് നൽകി. ബഷീർ അച്ചമ്പാട്ട്, സാലിഹ് കൊളക്കാടൻ, പി.എം.എ. ബാവ, ജമീൽ സാഗർ, ഡോ. ഫൈസൽ, ഹസീബ് പൂങ്ങാടൻ, സമദ് പൊറ്റയിൽ, നൗഫൽ താനൂർ, ഫിറോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൊയ്ദു വലിയകത്ത് സ്വാഗതവും എം.വി. ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

