ലീന കോടിയത്തിനും നീന നാദിർഷാക്കും യാത്രയയപ്പ്
text_fieldsകേളി കുടുംബവേദി യാത്രയയപ്പ് ചടങ്ങിൽ ലീന കോടിയത്തിന് സീബ കൂവോടും നീന നാദിർഷാക്ക് ശ്രീഷാ സുകേഷും ഫലകങ്ങൾ കൈമാറുന്നു
റിയാദ്: കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, പങ്കാളി സുരേഷ് കൂവോട്, നീന നാദിർഷാ, മകൻ നിഹാൽ എന്നിവർക്ക് കേളി കുടുംബവേദി യാത്രയയപ്പ് നൽകി. കുടുംബവേദി ട്രഷറായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് കേന്ദ്ര കമ്മിറ്റി അംഗമാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ലീന നിലവിൽ ന്യൂസനാഇയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം, മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസുകളുടെ അധ്യാപിക എന്നീ ചുമതലകൾ കൂടിവഹിച്ചു വരുകയായിരുന്നു.
കണ്ണൂർ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വർഷമായി പാണ്ട റീട്ടെയിൽ കമ്പനിയിൽ വെയർഹൗസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബവേദി മുൻ സെക്രട്ടേറിയറ്റ് മെംബറായിരുന്നു സുരേഷ്. നിലവിൽ കേളി മാധ്യമ വിഭാഗം കൺവീനറും ന്യൂസനാഇയ്യ ഏരിയ ഗ്യാസ് ബകാല യൂനിറ്റംഗവുമാണ്. ആലപ്പുഴ കായംകുളം സ്വദേശിയായ നീന നാദിർഷാ നിലവിൽ കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. ജീവകാരുണ്യ പ്രവർത്തകയും കേളി സാന്ത്വന പദ്ധതിയായ സ്നേഹ സ്പർശത്തിലെ അംഗവുമാണ് നീന. സൗദി ആരോഗ്യമന്ത്രാലയത്തിെൻറ കീഴിൽ അൽഖർജ് ആശുപത്രിയിൽ അക്കാദമിക്ക് ആൻഡ് ട്രെയിനിങ് കോഓഡിനേറ്ററായി ജോലി ചെയ്ത് വരുകയായിരുന്നു. ആലപ്പുഴ ഗവൺമെൻറ് നഴ്സിങ് കോളജിൽ അസിസ്റ്റൻറ് പ്രഫസറായി ജോലി ലഭിച്ചതിനെ തുടർന്നാണ് ഏഴ് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അൽഖർജ് ഏരിയ പ്രസിഡൻറ് ഷിബി അബ്ദുസ്സലാമിെൻറ ജീവിത പങ്കാളിയാണ്.
കേളി കലാ സാംസ്കാരിക വേദിയുംകുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡൻറ് സജീന സിജിൻ ആമുഖപ്രഭാഷണം നടത്തി. പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കെ.പി.എം. സാദിഖ്, സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, ശ്രീഷ സുകേഷ്, പ്രദീപ് കൊട്ടാരത്തിൽ, ബൈജു ബാലചന്ദ്രൻ, അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. ലീന കോടിയത്തിന് സീബ കൂവോടും ന്യൂസനാഇയ്യ ബ്രാഞ്ചിനു വേണ്ടി ബൈജു ബാലചന്ദ്രനും ഓർമഫലകങ്ങൾ സമ്മാനിച്ചു. സുരേഷ് കൂവോടിന് സുരേഷ് കണ്ണപുരവും അബ്ദുൽ നാസറും ഫലകങ്ങൾ കൈമാറി. നീന നാദിർഷാക്ക് ശ്രീഷാ സുകേഷും പ്രദീപ് കൊട്ടാരത്തിലും ഫലകങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

