ബഷീർ തിരൂരിന് വോയ്സ് ഓഫ് അറേബ്യ യാത്രയയപ്പ് നൽകി
text_fieldsനാലര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർ തിരൂരിന് വോയ്സ് ഓഫ് അറേബ്യ നൽകിയ യാത്രയയപ്പിൽ സാദിഖലി തുവ്വൂർ ഉപഹാരം കൈമാറുന്നു
ജിദ്ദ: നാലരപ്പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ബഷീർ തിരൂരിന് വോയ്സ് ഓഫ് അറേബ്യ യാത്രയയപ്പു സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ സാദിഖലി തുവ്വൂർ ബഷീർ തിരൂരിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറി. വോയ്സ് ഓഫ് അറേബ്യ രക്ഷാധികാരികളായ അബ്ദുൾ ഖാദർ വണ്ടൂർ, സുരേഷ് ആവിക്കൽ എന്നിവർ ചേർന്നു പൊന്നാടയണിയിച്ചു.
പ്രസിഡന്റ് അൻവർ ഷാജ അധ്യക്ഷത വഹിച്ചു. സി.എച്ച് ബഷീർ, ഹിഫ്സുറഹ്മാൻ, ഹക്കീം പാറക്കൽ, സമീർ നദ് വി, അസ്ഹാബ് വർക്കല, ബഷീർ പരുത്തിക്കുന്നൻ, യൂസഫ് കോട്ട, ഡോ. ഇന്ദു, നൗഷാദ് ചാത്തല്ലൂർ, മൻസൂർ വയനാട്, മുജീബ് മുത്തേടം, വേണു അന്തിക്കാട്, ജ്യോതി ബാബുകുമാർ, അഷ്റഫ് ചുക്കൻ, ഗഫൂർ ചാലിൽ, നജീബ് മടവൂർ, സലീം നാണി, മൻസൂർ ഫറോക്, കബീർ അഖ്വ, മഞ്ജു സുരേഷ് എന്നിവർ ബഷീർ തിരൂരിന് യാത്രാ മംഗളങ്ങൾ നേർന്നു. ബഷീർ തിരൂർ മറുപടി പ്രസംഗം നടത്തി.
യാത്രയയപ്പു പരിപാടിയോടനുബന്ധിച്ചുനടന്ന കലാസന്ധ്യയിൽ ഹക്കീം അരിമ്പ്ര, ആശാ ഷിജു, മുബാറക്ക് ഗസൽ, ജവാദ് മക്ക, ഇസ്മയിൽ, സിനി സാഗർ, മുംതാസ് അബ്ദുറഹ്മാൻ, ജയൻ, ഖമറുദ്ദീൻ, മൻസൂർ നിലമ്പൂർ, സിറാജ് നിലമ്പൂർ, നേഹ സാദിഖലി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. റിഫ റഫീഖ്, അമൽ റോഷ്ന, നസ്രിൻ, ബിനിത് ബിനു, ബിനിൽ ബിനു, ബിദേവ് ബിനു, ശ്രീദ പുളിക്കൽ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സെക്രട്ടറി ഇബ്രാഹിം കണ്ണൂർ സ്വാഗതവും ട്രഷറർ റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
റഫീഖ് ആലടി, സമീർ പള്ളിയത്, അഹമ്മദ് ഷാനി, സുൽഫി തിരുവനന്തപുരം, ഷാനവാസ് ബാബു, ഷാഹുൽ, സാഗർ റസാഖ്, അബ്ദുൽ ഗഫൂർ കുന്നപ്പള്ളി, അബ്ദുൽ കരീം,റംനാസ്, സഹദ് സലീം, ഷിഹാബ്, ഷഹൂദ് പുള്ളാട്ട്, ഇസ്മയിൽ, സമീറ റഫീഖ്, സബീല ഷാനി, ആശിക റംനാസ്, താഹിറ ഷാനവാസ്, സാബിറ സാഗർ, മൈമൂന ഇബ്രഹാം ,ലൈലാ അബ്ദുൽഖാദർ, രേഷ്മ സമീർ, റൂബിയ സഹദ് , സുഹറ റഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

