പി.എം. മായിൻ കുട്ടിക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി.എം. മായിൻ കുട്ടിക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മാധ്യമ പ്രവത്തകനും , ജിദ്ദ ആലുവ കൂട്ടായ്മ രക്ഷാധികാരിയും കൂടിയായ പി. എം മായിൻ കുട്ടിക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നാട്ടിൽ നിന്ന് ഹ്രസ്വ സന്ദർശനാർത്ഥം വന്നിട്ടുള്ള എസ്. ടി.യു സംസ്ഥാന കമ്മിറ്റി അംഗമായ പി.കെ ഇബ്രാഹിം സംഘടനക്കുവേണ്ടി പി.എം മായിൻ കുട്ടിക്ക് മൊമെന്റൊ നൽകി ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് അനസ് അരിമ്പാശേരി അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് അംഗം കൊച്ചഹമ്മദ് കരിമ്പനക്കൽ, പി. കെ ഇബ്രാഹിം, ആർട്സ് സെക്രട്ടറി അജനാസ് അമ്പാട്ടുകൂടി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ് കൂളിയാടൻ , ഷഹീർ ഐമനകുടി, മുൻ എക്സിക്യൂട്ടീവ് മെമ്പർ നൗഫൽ അണ്ടെത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ശാഫി വെളുത്തേടത്ത് സ്വാഗതവും ഹിജാസ് കാണേലി നന്ദിയും പറഞ്ഞു. പി. എം മായിൻ കുട്ടി മറുപടി പ്രസംഗം നടത്തി.

