കാൽനൂറ്റാണ്ട് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ശ്രീലാലിന് നവയുഗം യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ശ്രീലാലിന് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം സമ്മാനിക്കുന്നു
ദമ്മാം: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം ദമ്മാം മേഖലകമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീലാലിന് യാത്രയയപ്പ് നൽകി. ദമ്മാം അൽ അബീർ ഹാളിൽ നടന്ന യാത്രയയപ്പു ചടങ്ങിൽവെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ ഉപഹാരം ശ്രീലാലിനു സമ്മാനിച്ചു. ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, ഗോപകുമാർ, നിസ്സാം കൊല്ലം, ബെൻസി മോഹൻ, ഷിബുകുമാർ, ഉണ്ണി മാധവം, ബിനു കുഞ്ഞു, ദാസൻ രാഘവൻ, വിനീഷ്, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, നന്ദകുമാർ, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗ്ഗീസ്, റിയാസ്, സന്തോഷ്, സുദേവൻ, ശെൽവൻ എന്നിവർ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിലെ വഴമുട്ടം സ്വദേശിയായ ശ്രീലാൽ, കുടുംബപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിക്കുന്നത്. 26 വർഷമായി ദമ്മാമിലെ സാമിൽ കമ്പനിയിൽ സീനിയർ ഡ്രാഫ്റ്റ്മാനായി ജോലി നോക്കുന്ന ശ്രീലാൽ, നവയുഗം സാംസ്കാരികവേദിയുടെ രൂപീകരണകാലം മുതൽ സജീവ പ്രവർത്തകനാണ്. കേന്ദ്രകമ്മിറ്റി അംഗം, ദമ്മാം മേഖല ട്രെഷറർ എന്നിങ്ങനെ വിവിധ സംഘടന ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഘാടകപാടവം ഒട്ടേറെ നവയുഗത്തിന്റെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ സുമി ശ്രീലാൽ നവയുഗം വായനവേദിയുടെ മുൻസെക്രട്ടറിയും, കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. സൂരജ് ലാൽ, ധീരജ് ലാല്‍ എന്നിവരാണ് മക്കൾ.

