Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ്സി​ൻ...

മു​ഹ്സി​ൻ ആ​റ്റ​ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
handed over the memento
cancel
camera_alt

ജോ​ലിസ്ഥ​ലം മാ​റി​പ്പോ​വു​ന്ന മു​ഹ്സി​ൻ ആ​റ്റ​ശേ​രി​ക്ക് ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം

മെമ​ന്റോ കൈ​മാ​റു​ന്നു

ദ​മ്മാം: ജോ​ലി ആ​വ​ശ്യാ​ർ​ഥം ജി​സാ​നി​ലേ​ക്കു​പോ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റും, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ മു​ഹ്സി​ൻ ആ​റ്റ​ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി​യി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ദ്ധേ​ഹം ത​ന്‍റേ​താ​യ പ്ര​ഭാ​ഷ​ണ ശൈ​ലി​കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ വ്യ​ത്യാ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വി​ശ്യ​യി​ൽ​കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ജീ​സാ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക​ട്ടെ​യെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.​ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം അ​ദ്ദേ​ഹ​ത്തി​നു​ള്ള മെ​മെ​ന്റോ കൈ​മാ​റി. സു​നി​ല സ​ലീം, സി​റാ​ജ് ത​ല​ശേ​രി, റ​ഊ​ഫ് ചാ​വ​ക്കാ​ട്,ഫൈ​സ​ൽ കു​റ്റ്യാ​ടി, സാ​ബി​ക് കോ​ഴി​ക്കോ​ട്, ന​വീ​ൻ, അ​ബ്ദു​റ​ഹീം തി​രൂ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia
News Summary - Farewell
Next Story