Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഫാമിലി ടാക്​സി...

സൗദിയിൽ ഫാമിലി ടാക്​സി സർവീസ്​; ഡ്രൈവർ ജോലി സ്​ത്രീകൾക്ക്​ മാത്രം

text_fields
bookmark_border
സൗദിയിൽ ഫാമിലി ടാക്​സി സർവീസ്​; ഡ്രൈവർ ജോലി സ്​ത്രീകൾക്ക്​ മാത്രം
cancel

ജിദ്ദ: സൗദിയിൽ കുടുംബ​സമ്മേതം യാത്ര ചെയ്യുന്നവർക്ക്​ ഫാമിലി ടാക്​സി സർവീസ്​ പദ്ധതി. രാജ്യത്തെ കുടുംബങ്ങൾക്ക്​ ഗതാഗതം മികച്ചതാക്കാൻ പൊതുഗതാഗത രംഗത്തെ നൂതന പദ്ധതിയാണിത്​. ഫാമിലി ടാക്​സി ഡ്രൈവർ ജോലി സ്​ത്രീകൾക്ക്​ മാത്രമായിരിക്കുമെന്ന്​ പൊതുഗതാഗത അ​തോറിറ്റി വ്യക്​തമാക്കി. സ്​ഥാപനങ്ങൾക്ക്​ മാ​ത്ര​​മേ ഇതിനു ലൈസൻസ്​ നൽകൂ. സ്​ത്രീകൾക്ക്​ വാഹനമോടിക്കാൻ ലൈസൻസ്​ നൽകിയ രാജകൽപനയുടെ ഭാഗമായാണ്​ ഫാമിലി ടാക്​സി പദ്ധതി. ഗതാഗത അതോറിറ്റിയുടെ ചട്ടങ്ങളും വ്യവസ്​ഥകളും അനുസരിച്ച്​ സ്​ത്രീകൾക്ക്​ കരയിൽ ഏത്​ വാഹനവും ഒാടിക്കാൻ അനുവാദം നൽകുന്നുണ്ട്​​. ഇതിന്​ നിശ്ചയിച്ച നിബന്ധ​നകൾ പൂർത്തിയാക്കിയിരിക്കണം. അ​പ്പോൾ അനുമതി നൽകുമെന്നും ഗതാഗത അതോറിറ്റി വ്യക്​തമാക്കി. ഫാമിലി ടാക്​സികൾക്ക്​ വേണ്ട നിബന്ധനകളും അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്​.

യാത്രക്കാരിൽ സ്​ത്രീകൾ ഉണ്ടായിരിക്കണം, പുരുഷന്മാ​രോ, ആൺകുട്ടികളോ മുൻസീറ്റിൽ ഇരിക്കരുത്​, വാഹനത്തിനുള്ളിൽ പുരുഷന്മാരും ആൺകുട്ടികളും മാത്രമാകരുത്​ തുടങ്ങിയവ നിബന്ധനകളിൽപെടും. പുകവലി, യാത്രക്കാരെ കുത്തിനിറക്കൽ, വാഹനത്തിനുള്ളിൽ ഭക്ഷണം കഴിക്കൽ, ബെൽറ്റ്​ ധരിക്കാതിരിക്കൽ, വാഹനത്തിലെ ഉപകരണങ്ങൾ കേടുവരുത്താൻ ശ്രമിക്കൽ, വൃത്തിക്കേടാക്കൽ, അകത്തും പുറത്തും സ്​റ്റിക്കറുകൾ ഒട്ടിക്കൽ, പൊതുമര്യാദകൾ പാലിക്കാതിരിക്കൽ എന്നിവ യാത്രക്കാരുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടായാൽ യാത്രാ സേവനം റദ്ദാക്കാമെന്നും വ്യവസ്​ഥയിലുണ്ട്​. വാഹനം കുറഞ്ഞത്​ ഏഴ്​ സീറ്റുകളുള്ളതും മോഡൽ അഞ്ച്​ വർഷം കഴിയാത്തതും പുതിയതും ടാക്സിയായി രജിസ്​റ്റർ ചെയ്​തതുമായിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsfamily taxi service
News Summary - family taxi service-saudi-saudi news
Next Story