Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബസംഗമവും യാത്രയയപ്പും

text_fields
bookmark_border
ചു​ങ്ക​ത്ത​റ റി​യാ​ദ് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും
cancel
camera_alt

ചു​ങ്ക​ത്ത​റ റി​യാ​ദ് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും

റിയാദ്: ചുങ്കത്തറ റിയാദ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ (കെയർ) ആഭിമുഖ്യത്തിൽ കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.റിയാദ് അൽ-ഹയാത്ത് ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ കെയർ പ്രസിഡന്റ് ബാപ്പു ചുങ്കത്തറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അക്ബർ, ഉമർ ചങ്കരത്ത്, റംല അക്ബർ, വൈസ് പ്രസിഡന്റ് ആസിഫ് കണ്ണിയൻ, ജോയന്റ് സെക്രട്ടറി റിയ ഷനുബ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെയർ ജോയന്റ് സെക്രട്ടറി പ്രിൻസിന് യാത്രയയപ്പ് നൽകി.ജോയന്റ് ട്രഷറർ ജുന ആസിഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാനവാസ്, ഗഫൂർ ചീരകുഴി, കെ.ജി. അഷ്റഫ്, സുലൈമാൻ, ഗഫൂർ തോരകുന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി ദിലീപ് സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങളും നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family reunion and farewell
Next Story