വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ കുടുംബസംഗമവും വാർഷിക പൊതുയോഗവും
text_fieldsറിയാദിലെ വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ കുടുംബസംഗമത്തിൽ ധനസഹായ വിതരണം
റിയാദ്: റിയാദിലെ വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (വാവാ) കുടുംബസംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. കുടുംബസംഗമം മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. കവിത പുരുഷോത്തമൻ മുഖ്യ അതിഥിയായിരുന്നു. മരിച്ച വാവ അംഗങ്ങളായിരുന്ന ടി.എം.കെ. റഷീദ് അഹമ്മദ്, അയൂബ് മാരാംതൊടിക എന്നിവരുടെ കുടുംബങ്ങൾക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇരു കുടുംബങ്ങളുടെയും പ്രതിനിധികൾ ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുഖ്യ രക്ഷാധികാരി ടി.പി. അബ്ദുൽ ജബ്ബാറിന് യാത്രയയപ്പ് നൽകി. സവാദ് വണ്ടൂർ, അഡ്വ. മുഹമ്മദ് ഷരീഫ്, ഇ.പി. സഹീറലി, പി.എം.എ. ജലീൽ, നാസർ കരയിൽ എന്നിവർ സംസാരിച്ചു. കലാക്ഷേത്ര വണ്ടൂർ കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിൽ നൃത്തം അരങ്ങേറി. ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. യു. സൂരജ്, ഹുസൈൻ പോറ്റമ്മൽ, എ.പി. ആസിഫ്, അനീഷ് ചെറുകോട്, ഇ.പി. യാസിർ, സി.എച്ച്. നൗഷാദ് നൈജിൻ ബാബു, ഇ.കെ. സകീർ, അബ്ദുൽ ഗഫൂർ കൂത്രാടൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി.കെ. നസീർ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുസ്സലാം തൊടികപ്പുലം നന്ദിയും പറഞ്ഞു.

