കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു
text_fieldsഅസീർ പ്രവാസി സംഘം ധനസഹായം ചേറ്റുപുഴ സ്വദേശി കെ.എഫ്. ജോസഫിന്റെ കുടുംബത്തിന് കൈമാറുന്നു
അബ്ഹ: അസീർ പ്രവാസി സംഘം കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ ഏതാനും മാസം മുമ്പ് മരിച്ച തൃശൂർ ചേറ്റുപുഴ സ്വദേശി കെ.എഫ്. ജോസഫിന്റെ നിരാലംബമായ കുടുംബത്തിനുള്ള സഹായം കൈമാറി.
സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗം എം.ആർ. രാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ ഫണ്ട് കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു.
അസീർ പ്രവാസി സംഘം പ്രതിനിധി മുഹമ്മദലി മണ്ണാർക്കാട് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ സെന്തിൽകുമാർ, ചേറ്റുപുഴ ഡിവിഷൻ കൗൺസിലർ അഡ്വ. റെജീന ജിപ്സൺ, കേരള പ്രവാസി സംഘം തൃശൂർ ഏരിയ ഭാരവാഹികളായ സുരേഷ് ചന്ദ്രൻ, സുരേന്ദ്രൻ ചീരോത്ത്, അസീർ പ്രവാസി സംഘം ഭാരവാഹി ഷംനാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

