Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ടും​ബ​ബ​ന്ധ​ങ്ങ​ൾ...

കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ആ​ന​ന്ദ​ക​ര​മാ​ക്ക​ണം -ഡോ. ​ഫ​ർ​ഹ നൗ​ഷാ​ദ്

text_fields
bookmark_border
family meet
cancel
camera_alt

ഇ​ന്ത്യ​ൻ വി​മ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റി​ൽ ഡോ. ​ഫ​ർ​ഹ നൗ​ഷാ​ദി​ന് ശ​മി​യ​ത് അ​ൻ​വ​ർ

ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ മ​നോ​ഹ​ര​മാ​വു​മ്പോ​ൾ ഭൂ​മി​യി​ൽ സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും സം​തൃ​പ്ത​ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സ്നേ​ഹ​ബ​ന്ധ​ങ്ങ​ളെ അ​ല​ങ്കാ​ര​മാ​ക്കു​ക​യും അ​ല​ങ്കോ​ല​മാ​കാ​തെ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്താ​ൽ ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി തീ​രു​മെ​ന്നും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും ഫാ​മി​ലി കൗ​ൺ​സ​ല​റു​മാ​യ ഡോ. ​ഫ​ർ​ഹ നൗ​ഷാ​ദ്.

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജി​ദ്ദ വ​നി​താ​വി​ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ വി​മ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​വോ) സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റി​ൽ ‘സ്നേ​ഹ ബ​ന്ധ​ത്തി​ലെ സ​മ​വാ​ക്യ​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​കു​മ്പോ​ൾ മ​നു​ഷ്യ​മ​ന​സ്സു​ക​ൾ അ​സ്വ​സ്ഥ​മാ​കും.

അ​സ്വ​സ്ഥ മ​ന​സ്സു​ക​ൾ ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ വീ​ഴ്ത്തു​ക​യും അ​ക​ൽ​ച്ച വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. കു​ടും​ബ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് ന​ന്മ​യി​ൽ മു​ന്നേ​റാ​ൻ സാ​ധി​ക്ക​ണം. കൗ​മാ​ര​ക്കാ​രാ​യ മ​ക്ക​ൾ ഇ​ന്ന് വ​ള​ർ​ന്നു​വ​രു​ന്ന​ത് അ​ധാ​ർ​മി​ക ചു​റ്റു​പാ​ടി​ലാ​ണ്. ‘മൈ ​ബോ​ഡി മൈ ​ചോ​യ്സ്’ എ​ന്ന ചി​ന്ത കൗ​മാ​ര​ക്കാ​രി​ൽ വ​ള​ർ​ന്നു​വ​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഡോ. ​ഫ​ർ​ഹ നൗ​ഷാ​ദി​നു​ള്ള ഐ​വോ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ശ​മി​യ​ത്ത് അ​ൻ​വ​ർ ന​ൽ​കി. നി​ഷാ​ത്ത് ഷ​മീ​ർ സ്വാ​ഗ​ത​വും സി​റി​ൻ ജ​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഐ​വോ സെ​ക്ര​ട്ട​റി സം​റാ മ​ൻ​സൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Family relationships should be made happy -Dr Farha Noushad
Next Story