പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി
text_fieldsനവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമത്തിൽനിന്ന്
ദമ്മാം: പ്രവാസി കുടുംബങ്ങൾക്ക് ആഹ്ലാദത്തിന്റെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആൻനഖ്യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. രാവിലെ മുതൽ തന്നെ കുട്ടികൾക്കും സ്ത്രീകൾക്കും കുടുംബങ്ങൾക്കുമുള്ള വിവിധ മത്സരങ്ങൾ ഇൻഡോർ ഹാളിലും ഔട്ഡോർ സ്റ്റേഡിയത്തിലുമായി അരങ്ങേറി.
വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും ആവേശപൂർവം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകീട്ട് സംഗീത, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. സുറുമി നസീം കലാസന്ധ്യയുടെ അവതാരകയായി. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുടുംബസംഗമം പരിപാടിക്ക് നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവം, നിസാം കൊല്ലം, സംഗീത ടീച്ചർ, ബിനുകുഞ്ഞു, റിയാസ്, ജാബിർ, രവി ആന്ത്രോട്, മീനു അരുൺ, മഞ്ജു അശോക്, ഷെമി ഷിബു, അമീന റിയാസ്, ആതിര, ദീപ, ഉഷ ഉണ്ണി, നാഫിത, ഇബ്രാഹിം, വർഗീസ്, വിനീഷ്, സുധീഷ്, ഷിബു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

