'ഉസ്റതുൻ ഹസന' ഫാമിലി എക്സ്പോ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദയിൽ നടക്കുന്ന 'ഉസ്റതുൻ ഹസന' ഫാമിലി എക്സ്പോ രജിസ്ട്രേഷൻ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂരിഷ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്നും നാളെയുമായി (വെള്ളി, ശനി) നടത്തുന്ന 'ഉസ്റതുൻ ഹസന' എക്സിബിഷന്റെ രജിസ്ട്രേഷൻ, കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂരിഷ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഏറ്റെടുത്തിട്ടുള്ള വലിയൊരു ദൗത്യമാണിത്. സമൂഹത്തിൽ ഇസ്ലാമോഫോബിയ ഉയർത്തുന്ന വെല്ലുവിളികൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകുവാൻ നേരത്തേ എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും 'സാൽവേഷൻ' എന്ന പേരിൽ നടത്തിയ എക്സിബിഷനുകൾക്ക് സാധിച്ചിട്ടുണ്ടെന്നും അതുപോലെ ജിദ്ദയിലെ എക്സ്പോക്കും കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിദ്ദ ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന എക്സിബിഷൻ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 10 മണി വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

