ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉസ്റതുൻ ഹസന ഫാമിലി എക്സ്പോ ലോഗോ പ്രകാശനം
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ഉസ്റതുൻ ഹസന ഫാമിലി എക്സ്പോ ലോഗോ പ്രകാശനം അബ്ദുൽ ഹമീദ് കൊടുവള്ളി
നിർവഹിക്കുന്നു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ മേയ് 3,4 തീയതികളിൽ നടത്താനിരിക്കുന്ന ‘ഉസ്റ തു ൻ ഹ സ ന’ ഫാമിലി എക്സ്പോ ലോഗോ പ്രകാശനം കുവൈത്ത് ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി നിർവഹിച്ചു. ഈ എക്സിബിഷൻ ഇസ്ലാമിക പ്രബോധന ദൗത്യത്തിന് ഒരു പുതിയ വഴിത്തിരിവാണെന്നും കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ സാൽവേഷൻ എന്ന പേരിൽ നടത്തിയ എക്സിബിഷൻ ഇതിന് തെളിവാണെന്നും എക്സിബിഷന്റെ ബ്രാൻഡ് ഐഡന്റിറ്റി റിവീൽ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് വേണ്ടി തേൻമൊഴി എന്ന പ്രോഗ്രാം, പ്രമുഖ ഗാന രചയിതാവും പ്രഭാഷകനുമായ ജലീൽ മാസ്റ്റർ പരപ്പനങ്ങാടി അവതരിപ്പിച്ചു. ഖുർആൻ പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കണമെന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

