‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’; ഫാമിലി കോണ്‍ഫറന്‍സ് പ്രഖ്യാപനം
text_fieldsജുബൈല്‍: ആധുനിക കാലഘട്ടത്തില്‍ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ നല്കി ജുബൈല്‍ ദഅ്വ സെന്റര്‍ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന തലക്കെട്ടിൽ ഫെബ്രുവരി ഏഴിന് സംഘടിപ്പിക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനം നിർവഹിച്ചു. ഹാരിസ് മദനി കായക്കൊടി ഇസ്ലാമിക കുടുംബജീവിതത്തിന്റെ മാഹാത്മ്യവും പ്രസക്തിയും വിശദീകരിച്ചു.
ഫാമിലി കോണ്‍ഫറൻസ് നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. വിജ്ഞാനവേദി, അയല്‍ക്കൂട്ടം, സ്ട്രീറ്റ് ദഅ്വ, ടീൻസ് മീറ്റ്, വനിത സമ്മേളനം, ബാലസംഗമം, യുവപഥം, പ്രഫഷനൽ മീറ്റ് തുടങ്ങിയ പദ്ധതികൾ സമ്മേളനത്തിന് മുന്നോടിയായി ജുബൈലിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും.
കോൺഫറൻസിൽ പ്രമുഖ വാഗ്മി ഹുസൈൻ സലഫി ഷാർജ, ഐ.സി.സി ദമ്മാം മലയാള വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, ബുറൈദ (സഫറ) ജാലിയാത്ത് മലയാളം വിഭാഗം തലവൻ റഫീഖ് സലഫി, ജുബൈൽ ദഅ്വ മലയാള വിഭാഗം ദാഇ ഫാഹിം ഉമർ അൽഹികമി, സുബ്ഹാൻ സ്വലാഹി, ഇബ്രാഹിം അൽഹികമി തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.