റിയാദ്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് റിയാദിലെ ഇന്ത്യൻ ഡ്രൈവർമാരുടെ കൂട്ടായ്മയായ 'വേ ഓഫ് ലൈഫ് റിയാദ്' എന്ന സംഘടന ധനസഹായം നൽകി. കൂട്ടായ്മയിലെ അംഗമായ കർണാടക സ്വദേശി മുഹിയുദ്ദീൻ ശരീഫ് (അബ്ദുൽ അസീസി)ന്‍റെ കുടുംബത്തിനാണ് സഹായം നൽകിയത്.
അവധിക്ക് നാട്ടിൽ പോയപ്പോൾ കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം മെയ് 21നാണ് മരിച്ചത്. രണ്ട് കുട്ടികൾ അടങ്ങുന്ന ഒരു സാധാരണ നിർധന കുടുംബം ഇതോടെ നിരാലംബമായി മാറി. കുടുംബത്തിന് ഒരു ആശ്വാസമെന്ന നിലയിൽ വേ ഓഫ് ലൈഫ് കമ്മിറ്റി പ്രസിഡന്‍റ് ബിൻഷാദ്, സെക്രട്ടറി ഷം ലാൽ, ട്രഷറർ ശൈഖ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ 2,74000 രൂപ സമാഹരിച്ച് കുടുംബത്തിന് നൽകുകയായിരുന്നു.
കമ്മിറ്റി അംഗങ്ങളായ മുജീബ്, സിദ്ദീഖ്, അബ്ദുറസാഖ്, അസീസ്, സുമേഷ്, റഫീഖ്, റഷീദ്, ഫവാസ്, ബബീഷ് എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.