ലവ് ഷോർ സോക്കറിൽ ഫാൽക്കൺ എഫ്.സി ജേതാക്കൾ
text_fieldsലവ് ഷോർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ
ടൂർണമെൻറിൽ ജേതാക്കളായ ഫാൽക്കൺ എഫ്.സി
അബഹ: ലവ് ഷോർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ മെട്രോ സ്പോർട്സിനെ പരാജയപ്പെടുത്തി ഫാൽക്കൺ ജേതാക്കളായി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലെ 600ൽപരം ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സഹായമെത്തിച്ച് കൊടുക്കുന്നതിനാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. വിജയികൾക്കുള്ള ട്രോഫി ലവ് ഷോർ പ്രസിഡൻറ് മനാഫ് പരപ്പിൽ സമ്മാനിച്ചു. കാഷ് പ്രൈസ് മുഖ്യ സ്പോൺസർ ലാന സ്കൂളിെൻറ മാനേജിങ് ഡയറക്ടർ അഷ്റഫ് കുറ്റിച്ചൽ നൽകി. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സലിം കൽപ്പറ്റ സമ്മാനിച്ചു. കാഷ് പ്രൈസ് ഷമീർ (എയർലിങ്ക് കാർഗോ), ഷഫീഖ് (റോയൽ ട്രാവൽസ്), മുഹമ്മദ് എടയന്നൂർ, റോയി, മുസ്തഫ മോങ്ങം, മൂത്തേടം നസീർ, ജോസ് പൈലി, മുസ്തഫ, സഫയർ, ഷുഹൈബ്, റാസിഖ്, മുസ്തഫ, സനാഫ എന്നിവർ വിതരണം ചെയ്തു.

