ഈദ് സോക്കറിൽ ഫാൽക്കൺ എഫ്.സി ജേതാക്കൾ
text_fieldsഫാൽക്കൺ ഈദ് സോക്കർ വിജയികളായ ഫാൽക്കൺ എഫ്.സി.ടീം ട്രോഫിയുമായി
അബ്ഹ: ഖമീസ് മുശൈത്തിലെ പ്രമുഖ ക്ലബ്ബായ ഫാൽക്കൺ എഫ്.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ഫാൽക്കൺ എഫ്.സി ജേതാക്കളായി. രണ്ടാം പെരുന്നാൾ ദിനത്തിൽ നാദി ധമക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിന് തുടങ്ങിയ മത്സരങ്ങൾ അവസാനിച്ചത് പിറ്റേന്ന് പുലർച്ച ഏഴിന്.
സ്ത്രീകൾ അടക്കം നൂറുകണക്കിന് പ്രവാസികൾ കളി ആസ്വദിക്കാനെത്തിയിരുന്നു. ഫൈനലിൽ കാസ്ക് എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫാൽക്കൺ എഫ്.സി കപ്പിൽ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.
എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച കളിക്കാരനായി ഷഹജാസ് തെക്കൻ, മികച്ച ഡിഫൻഡറായി ഷാനവാസ്, മികച്ച ഗോൾ കീപ്പറായി നിഹാൽ എന്നിവരെ തിരെഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ്മണിയും സാൻപാക്ക് എം.ഡി ശിഹാബും റണ്ണേഴ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും മത്താം ആലം ജാമ്ബ്രക്കിന് വേണ്ടി അബ്ദുറഹ്മാനും നൽകി.
ലന ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിജു ഭാസ്കർ കളിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നാസിക്, കൺവീനർ ജമീൽ, ക്ലബ് ചെയർമാൻ മനാഫ് പരപ്പിൽ, പ്രസിഡന്റ് ജിൻഷാദ്, അനീസ്, സലിം, ഇല്ലിയാസ്, അലവി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

