Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി പ്രീമിയർ...

കെ.എം.സി.സി പ്രീമിയർ സോക്കറിൽ ഫാൽക്കൺ എഫ്.സിക്ക് കിരീടം

text_fields
bookmark_border
കെ.എം.സി.സി പ്രീമിയർ സോക്കറിൽ ഫാൽക്കൺ എഫ്.സിക്ക് കിരീടം
cancel
camera_alt

കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ ജേ​താ​ക്ക​ളാ​യ മൈ ​കെ​യ​ർ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ടീം

Listen to this Article

ഖ​മീ​സ് മു​ശൈ​ത്ത്: കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ 2022 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ലെ ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​യ കാ​സ്ക് ഖ​മീ​സി​നെ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി, ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു. താ​ര​നി​ബി​ഡ​മാ​യ വ​മ്പ​ൻ ടീ​മു​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി കി​രീ​ട​പ്ര​തീ​ക്ഷ​യോ​ടെ അ​ന്തി​മ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ടീം ​കാ​സ്കി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​തോ​ടെ​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്. ബാ​റി​നു കീ​ഴി​ൽ ര​ക്ഷ​ക​നാ​യി നി​ല​യു​റ​പ്പി​ച്ച കീ​പ്പ​ർ ഷ​റ​ഫു​വി​ന്റെ​യും കേ​ര​ള താ​ര​ങ്ങ​ളാ​യ അ​ഫ്സ​ൽ മു​ത്തു​വി​ന്റെ​യും ഫ​ഹീ​മി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ മൈ​താ​നം നി​റ​ഞ്ഞു ക​ളി​ച്ച പ​ത്തം​ഗ സം​ഘ​ത്തി​ന്റെ​യും ചി​റ​കി​ലേ​റി മൈ ​കെ​യ​ർ ഫാ​ൽ​ക്ക​ൺ സീ​സ​ണി​ലെ അ​ഞ്ചാം കി​രീ​ട​വും ഖാ​ലി​ദി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ന​ൽ​കി​യ 15,555 റി​യാ​ൽ പ്രൈ​സ് മ​ണി​യും സ്വ​ന്ത​മാ​ക്കി. കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും ശി​ഫ അ​ൽ​ഖ​മീ​സ് മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ന​ൽ​കി​യ 7777 റി​യാ​ൽ പ്രൈ​സ് മ​ണി​യും കാ​സ്ക് ക്ല​ബി​ന് സ​മ്മാ​നി​ച്ചു.

എ​ട്ടു ടീ​മു​ക​ൾ അ​ണി​നി​ര​ന്ന നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ടി​ൽ കാ​സ്ക് ക്ല​ബ് ജീ​സാ​ൻ ഇ​ന്ത്യ​ൻ ഹീ​റോ​സി​നെ​യും മ​ന്തി ജ​സീ​റ മെ​ട്രോ സ്പോ​ർ​ട്സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ലെ​ത്തി. ല​യ​ൺ​സ് എ​ഫ്.​സി​യെ തു​ര​ത്തി ഖ​മീ​സ് സ​നാ​ഇ​യ​യും ഫി​ഫ എ​ഫ്.​സി​യെ മ​റി​ക​ട​ന്ന് മൈ ​കെ​യ​ർ എ​ഫ്.​സി​യും സെ​മി ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു.

സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ക്യാ​പ്റ്റ​ൻ ജി​ജോ ജോ​സ​ഫ്, ജെ​സി​ൻ, ഇ​ന്ത്യ​ൻ​താ​രം വി.​പി. സു​ഹൈ​ർ തു​ട​ങ്ങി സൂ​പ്പ​ർ താ​ര​ങ്ങ​ളു​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ന്തി ജ​സീ​റ റി​ജാ​ൽ അ​ൽ​മ ക്ല​ബ് കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​റി​ലെ മി​ക​ച്ച ടീ​മി​നു​ള്ള ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. അ​ഫ്സ​ൽ മു​ത്തു (ഫാ​ൽ​ക്ക​ൺ) ആ​ണ് ടോ​പ് സ്കോ​റ​ർ. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഹ​സ്സ​നെ​യും (കാ​സ്ക്) ഗോ​ൾ​കീ​പ്പ​റാ​യി ഷ​റ​ഫു​വി​നെ​യും (ഫാ​ൽ​ക്ക​ൺ) ഡി​ഫ​ൻ​ഡ​റാ​യി ഫാ​രി​സി​നെ​യും (മ​ന്തി റി​ജാ​ൽ അ​ൽ​മ) തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​ഫ് (കാ​സ്ക്), അ​ഫ്സ​ൽ മു​ത്തു (ഫാ​ൽ​ക്ക​ൺ), ആ​ദി​ൽ (മെ​ട്രോ), വി​ഷ്ണു (ഖ​മീ​സ് സ​നാ​ഇ​യ), ഫ​വാ​സ് (കാ​സ്ക്) എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​യി​ലെ കേ​മ​ന്മാ​രാ​യി.

ടൂ​ർ​ണ​മെ​ന്റി​ന്റെ കി​ക്കോ​ഫ് അ​ൽ​ദ​മ​ക് എ​ഫ്.​സി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ സാ​ലി​ഹ് നി​ർ​വ​ഹി​ച്ചു. മ​ന്തി ജ​സീ​റ റി​ജാ​ൽ അ​ൽ​മ എം.​ഡി മു​ഹ​മ്മ​ദ് കു​ട്ടി കൂ​നേ​രി​യെ ച​ട​ങ്ങി​ൽ ഫ​ല​ക​വും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് ഉ​പ്പ​ട, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ് വ​യ​നാ​ട്, ഖാ​ലി​ദി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഫ​സീ​ല എ​ന്നി​വ​ർ വി​വി​ധ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Falcon FCKMCC Premier Soccer
News Summary - Falcon FC crowned in KMCC Premier Soccer
Next Story