Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ തൊഴില്‍ വിസ: യുവാവിന് 8,700 ദിര്‍ഹം തിരികെ നല്‍കാന്‍ ഉത്തരവ്

text_fields
bookmark_border
വ്യാജ തൊഴില്‍ വിസ: യുവാവിന് 8,700 ദിര്‍ഹം തിരികെ നല്‍കാന്‍ ഉത്തരവ്
cancel

അബൂദബി: തൊഴില്‍ വിസയും ജോലിയും നല്‍കാമെന്നു പറഞ്ഞ് യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതി 8,700 ദിര്‍ഹം തിരികെ നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. വിസയോ ജോലിയോ നല്‍കാതെ പണം കൈക്കലാക്കിയ പ്രതി, കോടതി ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാന്‍ തയാറായില്ല. യു.എ.ഇയില്‍ ജോലി തേടുകയായിരുന്ന യുവാവാണ് തട്ടിപ്പിനിരയായത്. വിസയും ജോലിയും ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതി പരാതിക്കാരനില്‍ നിന്ന് 8,700 ദിര്‍ഹം കൈപ്പറ്റുകയായിരുന്നു.

എന്നാല്‍, വാഗ്ദാനം പാലിക്കാനോ പണം തിരികെ നല്‍കാനോ പ്രതി തയാറായില്ല. തുടര്‍ന്ന്, പണവും നിയമപരമായ പലിശയും കോടതി ചെലവുകളും ഈടാക്കിക്കിട്ടാന്‍ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടും പ്രതിയോ പ്രതിയുടെ പ്രതിനിധിയോ കോടതിയില്‍ ഹാജരായിരുന്നില്ല. പണം കൈവശം വെക്കാന്‍ പ്രതിക്ക് നിയമപരമായ ഒരു അവകാശവുമില്ലെന്നും തുക പൂര്‍ണമായി തിരികെ നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണെന്നും കോടതി വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 8,700 ദിര്‍ഹത്തിന് പുറമെ കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ പൂര്‍ണമായി തുക അടച്ചുതീരുന്നത് വരെ നാലുശതമാനം പലിശയും കോടതി ചെലവുകളും സഹിതം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പലിശ തുക യഥാര്‍ഥ തുകയായ 8,700 ദിര്‍ഹത്തില്‍ കവിയാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake work visa Youth ordered to return 8,700 dirhams
Next Story