Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മുണ്ട്​...

സൗദിയിൽ മുണ്ട്​ ധരിക്കുന്നത്​​ നിരോധിച്ചെന്ന്​ വ്യാജപ്രചാരണം

text_fields
bookmark_border
സൗദിയിൽ മുണ്ട്​ ധരിക്കുന്നത്​​ നിരോധിച്ചെന്ന്​ വ്യാജപ്രചാരണം
cancel

റിയാദ്​: സൗദി അ​േറബ്യയിൽ ​മുണ്ട്​ ധരിച്ച്​ പുറത്തിറങ്ങുന്നത്​ നിരോധിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളി ൽ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്​ച സൽമാൻ രാജാവി​​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെ രുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായുദ്ധരിച്ചാണ്​ മലയാളികളടക്കമുള്ളവർ വ്യാജപ്രചാരണം കൊഴുപ്പ ിക്കുന്നത്​. എം.ബി.സി ചാനലിലെ ഒരു ന്യൂസ്​ ക്ലിപ്പ്​ സഹിതം ഫേസ്​ബുക്കിലൂടെയും വാട്​സ്​ ആപ്പിലൂടെയുമാണ്​ പ്രചാ രണം​.

അറബിയിലുള്ള ചാനൽ വാർത്തയിലെ പരാമർശങ്ങൾക്ക്​ വിരുദ്ധമായ കാര്യങ്ങളാണ്​​ പ്രചരിപ്പിക്കുന്നത്​. മന്ത്രിസഭ തീരുമാനത്തെ കുറിച്ചാണ് യഥാർഥത്തിൽ​ വാർത്ത. സാമൂഹിക മര്യാദ ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ചാണ്​ വാർത്തയിലുള്ളത്​. ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേർന്നാണ്​ പെരുമാറ്റ ചട്ടം രൂപപ്പെടുത്തിയത്​. ഇതിനാണ്​ മന്ത്രിസഭ അംഗീകാരം നൽകിയതും നിയമമാക്കി നടപ്പാക്കാൻ തുടങ്ങിയതും. പൊതുയിടങ്ങളിൽ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച്​ പ്രധാനമായും അഞ്ച്​ നിബന്ധനകളാണ്​ ചട്ടം മുന്നോട്ടുവെക്കുന്നത്​. ഇതിലൊന്ന്​ ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ ശിക്ഷ നേരിടേണ്ടി വരും.

1) ആളുകളെ പരസ്യമായി അവഹേളിക്കൽ, പരിഹസിക്കൽ, വെറുപ്പും​ വിദ്വേഷം പരത്തൽ, വംശീയാധിക്ഷേപം നടത്തൽ, 2) സ്​ത്രീകളെയും കുട്ടികളേയും വാക്കലോ പ്രവൃത്തി​യാലോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ​ ചെയ്യുക, 3) പൊതുസ്ഥലങ്ങളിൽ സമാധാനനിലക്ക്​ ഭംഗം വരുത്തുന്ന നിലയിൽ മോശമായി പെരുമാറുക, ഉച്ചത്തിൽ ബഹളം വെക്കുക, വാഹനങ്ങളിൽ വലിയ ശബ്​ദത്തിൽ പാട്ട്​ വെക്കുക, 4) സഭ്യമോ മാന്യമോ അല്ലാത്ത വസ്​ത്രധാരണം നടത്തി പുറത്തിറങ്ങുക, 5) ക്യൂ നിൽക്കേണ്ട സ്ഥലങ്ങളിൽ​ അത്​ ലംഘിക്കുക എന്നീ നിബന്ധനകളെ കുറിച്ചാണ്​ ചാനൽ വാർത്തയിൽ പറയുന്നത്​.

ഇതിന്​ പുറമെ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ രഹസ്യ ക്യാമറകൾ ഉപയോഗിക്കൽ, ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്​ത ഇരിപ്പടങ്ങളിൽ ഇരിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ, ലൈസൻസില്ലാതെ പരസ്യ പോസ്​റ്ററുകൾ പതിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ, നിരോധിത മേഖലകളിൽ പുകവലിക്കൽ തുടങ്ങിയ 12ഒാളം നിബന്ധനകൾ വേറെയും പൊതുപെരുമാറ്റ ചട്ടത്തിൽ പറയുന്നുണ്ട്​. ഇൗ നിബന്ധനകളിലൊന്ന്​​ ലംഘിച്ചാൽ പോലും ശിക്ഷിക്കപ്പെടും.

മര്യാദ ലംഘിക്കുന്നെന്ന്​ ശ്രദ്ധയിൽപെട്ടാൽ ആർക്കും ആയാൾക്കെതിരെ പരാതി നൽകാം. ഇൗ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതിയും സ്ഥാപിച്ചിട്ടുണ്ട്​. ചാനൽ വാർത്തയിൽ എണ്ണിപ്പറഞ്ഞതിലൊന്നായ സഭ്യമല്ലാത്ത വസ്​ത്രധാരണം എന്ന നിബന്ധനയെ തെറ്റായി ഉദ്ധരിച്ചാണ്​​ മുണ്ട്​ നിരോധിച്ചു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്​. ഉറങ്ങു​േമ്പാൾ ധരിക്കുന്ന വസ്​ത്രം, അടിവസ്​ത്രം എന്നിവ ധരിച്ച്​ പൊതുയിടങ്ങളിൽ വരാൻ പാടില്ല എന്നാണ്​ മാന്യമായ വസ്​ത്രധാരണം എന്നത്​ കൊണ്ട്​ യഥാർഥത്തിൽ ഉദേശിക്കുന്നത്​. എന്നാൽ അതിനെ മുണ്ടായി തെറ്റിദ്ധരിപ്പിക്കുകയാണ്​ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfake newsmalayalam newslungi wearing
News Summary - fake news lungi wearing in saudi- gulf news
Next Story