Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ ഹജ്ജ് വാഗ്ദാനം:...

വ്യാജ ഹജ്ജ് വാഗ്ദാനം: മക്കയിൽ പ്രവാസികളടക്കം അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
വ്യാജ ഹജ്ജ് വാഗ്ദാനം: മക്കയിൽ പ്രവാസികളടക്കം അഞ്ചുപേർ പിടിയിൽ
cancel

മക്ക: വിശുദ്ധ നഗരമായ മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന അഞ്ചംഗ സംഘത്തെ സുരക്ഷ സേന പിടികൂടി. പിടിയിലായവരിൽ ഒരു സ്വദേശിയും നാല് വിദേശികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് ലെബനീസ് പൗരന്മാരുമാണ് അറസ്​റ്റിലായത്​.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ പ്രചരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും വലിയ തുകകളും തട്ടിപ്പിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളും കണ്ടെടുത്തു. കൂടാതെ, നിരവധി വ്യാജ സീലുകളും രേഖകളും ഇവരിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത സ്ഥാപനങ്ങളിൽ പൊലീസ്​ നടത്തിയ റെയ്​ഡും അറസ്​റ്റും

പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനധികൃതമായ ഹജ്ജ് സേവനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം തീർത്ഥാടനത്തിന് അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudCrime NewshajjSocial MediaarrestedSaudi Arabia
News Summary - Fake Hajj promises: Five arrested in Makkah, including expats
Next Story