Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഹജ്ജ് പെർമിറ്റ്: ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
വ്യാജ ഹജ്ജ് പെർമിറ്റ് നിർമാണത്തിന് അറസ്റ്റിലായ യമൻ പൗരൻ
Listen to this Article
റിയാദ്: വ്യാജ ഹജ്ജ് പെർമിറ്റ് നിർമിച്ചുനൽകിയ യമൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം തീർഥാടനം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇയാൾ വ്യാജ ഹജ്ജ് പെർമിറ്റുകൾ നിർമിച്ച് വിൽപന നടത്തുകയായിരുന്നെന്ന് റിയാദ് റീജനൽ പൊലീസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു. വ്യാജ ഹജ്ജ് പെർമിറ്റ് ഉണ്ടാക്കുന്ന സ്ഥലത്ത് റെയ്ഡ് നടക്കുന്നതിെൻറ വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പൊലീസ് പോസ്റ്റ് ചെയ്തു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് ശ്രമിച്ച് പിടിയിലാവുന്ന വിദേശികൾക്ക് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തലായിരിക്കും ശിക്ഷയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

