വ്യാജ ഹജ്ജ് പരസ്യം; അഞ്ച് വിദേശികൾ അറസ്റ്റിൽ
text_fieldsവ്യാജ ഹജ്ജ് പരസ്യത്തിന് അറസ്റ്റിലായ പ്രതികൾ
റിയാദ്: ഹജ്ജിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് അഞ്ച് പ്രവാസികളെ അസീർ പ്രവിശ്യയിൽനിന്ന് ഖമീസ് മുശൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശി, സുഡാനി പൗരന്മാരാണ് പിടിയിലായത്. തീർഥാടകർക്ക് മക്കയിലെ പുണ്യസ്ഥലങ്ങളിൽ താമസ, ഗതാഗത സൗകര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു പരസ്യമെന്ന് പൊതുസുരക്ഷ അതോറിറ്റി. പ്രതികളെ അനന്തര നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലും 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് പൊതുസുരക്ഷ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

