ഫൈസൽ പൂക്കോട്ടുംപാടത്തിെൻറ വേർപാട് പ്രവാസലോകത്തിന് നികത്താനാവാത്ത നഷ്ടം: നജ്റാൻ കെ.എം.സി.സി
text_fieldsഫൈസൽ പൂക്കോട്ടുംപാടം
നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഫൈസൽ പൂക്കോട്ടുംപാടത്തിെൻറ അകാല വിയോഗത്തിൽ കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
20 വർഷക്കാലത്തെ പ്രവാസത്തിനിടയിൽ നജ്റാനിലെ മലയാളി സമൂഹത്തിന് വലിയൊരു തണലായിരുന്നു അദ്ദേഹം. ജീവകാരുണ്യ രംഗത്ത് ഫൈസൽ നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണ്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ചേർത്തുനിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്നേഹനിർഭരമായ പെരുമാറ്റം കൊണ്ട് നജ്റാനിലും നാട്ടിലും വളരെ വലിയൊരു സുഹൃദ്വലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഫൈസലിെൻറ വിയോഗം പ്രവാസ ലോകത്തിനും ജീവകാരുണ്യ മേഖലയ്ക്കും നികത്താനാവാത്ത വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിെൻറ വേർപാടിൽ മാനസികമായി തകർന്നിരിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, പ്രിയ സുഹൃത്തിെൻറ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കെ.എം.സി.സി നജ്റാൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

