Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ടാക്കീസ് കാരംസ്...

റിയാദ് ടാക്കീസ് കാരംസ് ടൂർണമെൻറിൽ ഫഹദ്, ഫൈസൽ ടീം ജേതാക്കൾ

text_fields
bookmark_border
റിയാദ് ടാക്കീസ് കാരംസ് ടൂർണമെൻറിൽ ഫഹദ്, ഫൈസൽ ടീം ജേതാക്കൾ
cancel

റിയാദ്: അൽമദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ റിയാദ് ടാക്കീസ് സംഘടിപ്പിച്ച കാരംസ് (ഡബ്ൾസ്) ടൂർണമെൻറിൽ ഫഹദ് പന്നിയങ്കരയും, ഫൈസൽ വണ്ടൂരും ജേതാക്കളായി. രണ്ടാം സ്ഥാനം അജിത് കോഴിക്കോട്, ശരീഫ് വയനാട് ടീമും മൂന്നാം സ്ഥാനം അമാനുല്ല കോടശ്ശേരി, മുത്തു പാണ്ടിക്കാട് ടീമും കരസ്ഥമാക്കി. ടൂർണമെൻറ് അൽ മദീന റീജനൽ ഡയറക്ടർ സലിം വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു.സ്പോർട്സ് കൺവീനർ അൻവർ യൂനുസ് ആമുഖ പ്രഭാഷണം നടത്തി.

മത്സരങ്ങളുടെ നിയമാവലി ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു. നൗഷാദ് പള്ളത്ത്, സജീർ സമദ്, സിജു ബഷീർ, നിസാർ പള്ളിക്കശ്ശേരിൽ, ഷമീർ കല്ലിങ്ങൽ, രതീഷ് നാരായണൻ, രാഹുൽ പൂക്കോടൻ, ബാബു കണ്ണോത്, നസീർ അബ്ദുൽ കരീം, ബാലഗോപാലൻ, സോണി ജോസഫ്, ഹരി കായംകുളം, ഉമറലി അക്ബർ എന്നിവർ നിയന്ത്രിച്ചു. 32 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽനിന്നും മികച്ച ടീമായി ഫഹദ്, ഫൈസൽ ടീമിനെ തെരഞ്ഞെടുത്തു. മികച്ച കളിക്കാരനുള്ള ട്രോഫി ആഷിഫ് തങ്ങൾ കരസ്ഥമാക്കി. സമ്മാന വിതരണ ചടങ്ങിൽ പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും അൽമദീന ഹൈപ്പർമാർക്കറ്റ് മാനേജർ ഫാറൂഖ് കൊവ്വൽ സമ്മാനിച്ചു.

രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി എം.എഫ്.സി ബ്രോസ്റ്റഡ് മാനേജർ ജസ്‌നയും കാഷ് പ്രൈസ് ഫേവറിറ്റ് ജുനൈദും നൽകി. മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷബീബ് സലോമിയും കാഷ് പ്രൈസ് രാജൻ മുസ്കനും സമ്മാനിച്ചു. മികച്ച ടീമിനുള്ള ട്രോഫി ഗിഫ്റ്റുകൾ ഫോൺ ഹൗസ് മാനേജർ റമീസ് സമ്മാനിച്ചു. മികച്ച കളിക്കാരനുള്ള ട്രോഫി ബഷീർ കരോളവും ഗിഫ്റ്റ് ഓക്സോം ഷമ്മാസും നൽകി.

ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ബാസിൽ, വൈസ് പ്രസിഡൻറ് സനു മാവേലിക്കര, കോഓഡിനേറ്റർ ഷൈജു പച്ച, മീഡിയ കൺവീനർ എടവണ്ണ സുനിൽ ബാബു എന്നിവർ സംസാരിച്ചു.

സെക്രട്ടറി അനസ് വള്ളിക്കുന്നം സ്വാഗതവും ജോയിൻറ് ട്രഷറർ പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ജോണി തോമസ്, പ്രസീദ് തൈക്കൂട്ടത്തിൽ, ഷഫീഖ് വലിയ, ഫൈസൽ തലശ്ശേരി, പ്രമോദ്, ഷാഫി ഹുസ്സൈൻ, അൻസാർ കൊടുവള്ളി, അബ്ദുറഹ്മാൻ, വരുൺ കണ്ണൂർ, റമീസ് കരിപ്പകണ്ടി, ഷിനോജ്, സാജിദ് നൂറനാട്, ഷാഫി നിലമ്പൂർ, വർഗീസ് തങ്കച്ചൻ, ഷംനാദ് കുളത്തുപ്പുഴ, ഹരീഷ്, ജംഷി കാലിക്കറ്റ്, ജാക്സൺ, ഫൈസൽ തമ്പലക്കോടൻ, സിജോ മാവേലിക്കര, കബീർ പട്ടാമ്പി, അഷ്‌റഫ് അപ്പകാട്ടിൽ, അൻവർ സാദത്ത്, പീറ്റർ ജോർജ്, ശിഹാബ്, ഹബീബ് റഹ്മാൻ, സനോജ്, നാസർ, സലിം, സജീവ്, റഫീഖ്, മുത്തലിബ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCarrom TournamentSaudi Arabia NewsLatest News
News Summary - Fahad and Faisal team wins Riyadh Talkies Carrom Tournament
Next Story