Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദേ​ശ ഉം​റ...

വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു –ഹ​ജ്ജ്​ മ​​ന്ത്രി

text_fields
bookmark_border
വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു –ഹ​ജ്ജ്​ മ​​ന്ത്രി
cancel

ജി​ദ്ദ: ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഉം​റ തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​താ​യി സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​ൻ പ​റ​ഞ്ഞു. ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഉം​റ സം​ഘ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്​. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ച്ച്​ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള നി​ര​വ​ധി മു​സ്​​ലിം​ക​ളു​ടെ അ​ഭി​ലാ​ഷ​ത്തി​ന്​ അ​നു​സൃ​ത​മാ​യാ​ണ്​ ഉം​റ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച​തു മു​ത​ൽ തി​രി​ച്ചു​പോ​കു​ന്ന​തു​വ​രെ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​ക്കി​ട​യി​ൽ പ്ര​തി​രോ​ധം, ശു​ചീ​ക​ര​ണം, അ​വ​ബോ​ധം എ​ന്നി​വ ഏ​റ്റ​വും പ്ര​ധാ​ന കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umraHajj Ministerforeign pilgrims
Next Story