Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘എഫ്-9 ഫിറ്റ്‌നസ്​’...

‘എഫ്-9 ഫിറ്റ്‌നസ്​’ ഹാഇലിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
‘എഫ്-9 ഫിറ്റ്‌നസ്​’ ഹാഇലിൽ പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

സിറ്റി ഫ്ലവര്‍ ഗ്രൂപ്പി​ന്റെ പുതിയ സംരംഭമായ ‘എഫ്-9 ഫിറ്റ്‌നസ്​’ ഹാഇലിൽ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സാലെ അബ്​ദുല്ല, ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേർന്ന്​ ഉദ്​ഘാടനം ചെയ്യുന്നു

Listen to this Article

ഹാഇൽ: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്ത ‘എഫ്-9 ഫിറ്റ്‌നസ്​’ എന്ന ഫിറ്റ്‌നസ്​ സെന്റര്‍ ഹാഇൽ പട്ടണത്തിൽ പ്രവർത്തനം ആരംഭിച്ചു. ബുർജ്​ അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ്​ സെന്റര്‍ ആരംഭിച്ചത്. വ്യവസായിയും പൗരപ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്ലവര്‍ അസിസ്​റ്റൻറ്​ എച്ച്​.ആര്‍ മാനേജര്‍ സാലെ അബ്​ദുല്ല, സൂപ്പര്‍വൈസർ ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.

സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ്​ മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍ അഷ്‌കര്‍, എഫ്-9 ഫിറ്റ്​നസ്​ മാനേജര്‍ മജീദ് എന്നിവര്‍ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഇരുനിലകളിലായി രാജ്യാന്തര നിലവാരത്തില്‍ സജ്ജീകരിച്ചിട്ടുളള ഫിറ്റ്‌നസ് സെന്ററിൽ ആധുനിക ജിം ഉപകരണങ്ങളില്‍ പരിശീലനത്തിനും എയ്‌റോബിക് എക്‌സര്‍സൈസിനും പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

ഇതിനുപുറമെ, ടേബിള്‍ ടെന്നിസ്, ഫൂസ് ബാള്‍ തുടങ്ങിയ കായിക വിനോദങ്ങളും ഡയറ്റ് കൗണ്‍സലിങ്​ സേവനങ്ങളും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഫ്-9 ഫിറ്റ്​നസ്​ മാനേജ്‌മന്റെ്​ അറിയിച്ചു. പ്രമുഖ റീ​ട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവര്‍ ഗ്രൂപ്പി​ന്റെ പുതിയ സംരംഭമാണ് എഫ്-9 ഫിറ്റ്‌നസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:table tennisSaudi Newsfitness centerhail
News Summary - ‘F-9 Fitness’ begins operations in Hail
Next Story